പോലീസിന്റെ തൊപ്പിയും വച്ചു ലാത്തിയുമായി ഒരുകൂട്ടം പോലീസുകാർക്കൊപ്പം ഈ പാട്ടും പാടി മമ്മൂട്ടി ആടിത്തിമിർക്കുന്ന ഷൈലോക്കിന്റെ രണ്ടാം ടീസർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി കുതിക്കുന്നു.
പുതുവർഷം പിറന്ന സെക്കൻഡിൽ പുറത്തിറങ്ങിയ ടീസർ മണിക്കൂറുകൾക്കകം നാലു ലക്ഷത്തിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. ഗുഡ് വിൽ എന്റര്ടെയിന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച ഷൈലോക്ക് അജയ് വാസുദേവ് ആണ് സംവിധാനം ചെയ്യുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ടീസർ പുറത്തുവിട്ടത്.