ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കായംകുളം കൊച്ചുണ്ണി തിയ്യറ്ററുകളിലേക്ക് എത്തുന്നത്. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ബ്രഹ്മാണ്ഡ സിനിമ നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം തന്നെയാണ്. കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റിൽ റോളിൽ നിവിൻ പോളി എത്തുമ്പോൾ ഇത്തിക്കര പക്കി എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ കൂടെ എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും ഇതോടകം തന്നെ ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്. ഒക്ടോബർ 11 നാണ് ചിത്രം തീയ്യറ്ററുകളിൽ എത്തുന്നത്. വലിയ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ സിനിമ മലയാളികൾക്ക് ഏറ്റവും മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കും എന്നാണ് അണിയറ പ്രവർത്തകരുടെ വാദം.
ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയ ആനന്ദും, സുധീർ കരമനായും.