ഇന്നലെ കേരളത്തിലെ തീയ്യറ്ററുകളിൽ റിലീസ് ആയ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ ജിസിസി റിലീസിന് ഒരുങ്ങുന്നു. നേരത്തെ ജൂൺ 28ന് റിലീസ് തീരുമാനിച്ച ചിത്രം പ്രവാസികളുടെ അഭ്യർത്ഥനയെ തുടർന്ന് നേരത്തെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് ജിസിസി വിതരണം കമ്പനിയായ ഫാർസ്.
ചിത്രത്തിന് എല്ലായിടത്തും നിന്നും മികച്ച റിപ്പോർട്ട് ആണ് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും ചിത്രം ഹൌസ്ഫുൾ പ്രദർശനം തുടരുകായാണ്. ഫാമിലി കൂടെ ഏറ്റെടുത്തതോടെ ടിക്കറ്റ് കിട്ടാൻ ഇല്ലാത്ത അവസ്ഥയാണ് അബ്രഹാമിന്റെ സന്തതികൾക്ക്. ഹനീഫ് അദേനി തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടൂരാണ്. മമ്മൂട്ടി ഡെറിക്ക് അബ്രഹാമെന്ന ips ഓഫീസർ ആയി എത്തിയ ചിത്രം സ്റ്റൈലിഷ് എന്റെർറ്റൈനെർ എന്ന് പ്രേക്ഷകർ മുദ്ര കുത്തി കഴിഞ്ഞു.
ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഇതാദ്യമായാണ് മമ്മൂട്ടി ചിത്രത്തിന് ഇങ്ങനെ ഒരു തിരക്ക് അനുഭവപെടുന്നത്.
