പേരൻപിലെ അമുദവനായി വിസ്മയിപ്പിച്ച മമ്മൂട്ടിയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് തമിഴ് സിനിമാലോകം.
കഴിഞ്ഞദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫംഗ്ഷനിൽ വച്ച് സിനിമ കണ്ട തമിഴിലെ പ്രശസ്തർ മമ്മൂട്ടിയുടെ അവിസ്മരണീയമായ പ്രകടനത്തെക്കുറിച്ച്:
നമ്മളൊക്കെ 65-70 ഷോട്ടിൽ തീർക്കുന്ന ഒരു സീൻ ഒരൊറ്റ ക്ലോസ്-അപ്പിൽ തീർക്കാൻ മമ്മൂട്ടി സാറിനെ കൊണ്ടേ സാധിക്കൂ …ഇങ്ങനെ ഒരു നടനെ നമ്മുടെ ലൈഫിൽ കിട്ടിയത് , നമ്മുടെയെല്ലാം മഹാഭാഗ്യം . രാം ഭാഗ്യം ചെയ്തവനാണ് , അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ , ഞാൻ ചേരൻ പാണ്ഡിയൻ,നാട്ടാമൈ,നട്പ്ക്കാഗ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹത്തെയാണ് ആദ്യം അപ്പ്രോച്ച് ചെയ്തത് … അദ്ദേഹം 99 വയസ്സായി കിഴവൻ ആയാലും അദ്ദേഹത്തിന്റെ കണ്ണുകൾ മാത്രം മതി ഹീറോ ആയി അഭിനയിക്കുവാൻ – കെ.എസ് രവികുമാർ (സംവിധായകൻ)
മമ്മൂക്കയോട് ഞാൻ ആദ്യമേ മാപ്പ് ചോദിക്കുന്നു , പല ജോലികൾക്കിടെയിൽ നിന്ന് ഇവിടെ വന്നു ഇങ്ങനെ പുകഴ്ത്തലുകൾ കേൾക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലാത്ത വിഷയം ആണ് , എന്നാലും ഇത് പോലെ ആഘോഷിക്കാൻ ഞങ്ങൾക്ക് ഒരു അവസരമേ കിട്ടിയിട്ടില്ല , അത് കൊണ്ട് അങ്ങേയ്ക്ക് ബോർ അടിച്ചാലും ഞങ്ങൾ ഇത് തുടർന്നുകൊണ്ടേ ഇരിക്കും – കറുപ്പയ്യാ പളനിയപ്പൻ (സംവിധായകൻ-പാർഥിബൻ കനവ്,സതുരംഗം )
വേറെ ഒരാൾ ചെയ്തിരുന്നെങ്കിൽ അബദ്ധം ആയിപ്പോകേണ്ട ഒരു സീനിനെ ആണ് മമ്മൂട്ടി എന്ന മഹാകലാകാരൻ ഇങ്ങനെ മനോഹരമായി ചെയ്ത് വെച്ചിരിക്കുന്നത് . മമ്മൂട്ടി എന്നാൽ ഒരു പാഠപുസ്തകമാണ് , എങ്ങനെ അഭിനയിക്കണം , എങ്ങനെ അഭിനയിക്കരുത് . മമ്മൂട്ടി ഈ സിനിമയിൽ ഒരത്ഭുതം ചെയ്തുവെച്ചിട്ടുണ്ട് , അദ്ദേഹം ഇതിൽ അഭിനയിച്ചിട്ടില്ല , അഭിനയിച്ചേട്ടേയില്ല .
– മിഷ്കിൻ (സംവിധായകൻ)
മമ്മൂട്ടി സാർ ഇതിൽ പെർഫോം ചെയ്ത രീതി നോക്കുക , അദ്ദേഹം ഈ കഥാപാത്രത്തെ ഏറ്റവും വിശ്വസനീയവും , എല്ലാവരാലും സ്നേഹിക്കപ്പെടുന്ന തരത്തിലും ചെയ്തു വെച്ചിരിക്കുന്നു . ഇതിലൊരു സീനുണ്ട് , ഞാൻ അത് വീണ്ടും വീണ്ടും കാണുമ്പോൾ മനസ്സിലാക്കി , മമ്മൂട്ടിയെ കൊണ്ടല്ലാതെ മറ്റാരെ കൊണ്ടും ഒരിക്കലും സാധിക്കില്ലെന്ന് . അത് പോലെ സങ്കൽപ്പിച്ചു നോക്കാൻ പോലും കഴിയാത്ത ധാരാളം സീനുകൾ ഉണ്ട് ഈ ചിത്രത്തിൽ , അതൊക്കെയും അദ്ദേഹം എത്ര റിയലിസ്റ്റിക് ആയാണ് ചെയ്തിരിക്കുന്നത് – വെട്രിമാരൻ (സംവിധായകൻ)
മകളുടെ കൈ നോക്കിയ കൈനോട്ടക്കാരി അവളെ പറ്റി പറയുമ്പോൾ , അതത്രയും കള്ളങ്ങൾ എന്നറിഞ്ഞിട്ടും അത് സന്തോഷവാനായി കേട്ടിരിക്കുന്നുണ്ട് , കാരണം മകൾ സന്തോഷമായിരിക്കണം . സമാനമായി കുറെ കഥാസന്ദർഭങ്ങൾ ഉണ്ട് , അതെല്ലാം മമ്മൂക്കയെ കൊണ്ടേ സാധ്യമാകൂ …
അദ്ദേഹം ഒരു ജീനിയസ് ആണ് , ഈ കഥ കേൾക്കുമ്പോൾ ഇതെവിടെ ചെന്ന് നിൽക്കുമെന്ന് അദ്ദേഹത്തിന് അറിയാം , അതാണ് അദ്ദേഹം കൊല്ലങ്ങൾക്ക് ശേഷം ഈ പടം ഇവിടെ തിരഞ്ഞെടുത്തത്
– അമീർ (സംവിധായകൻ)
ഈ സിനിമയെ ഞാൻ എന്ത് കൊണ്ട് ഇത്രയധികം കണ്ടു , ഇത്രയധികം സംസാരിക്കുന്നു എന്നുള്ളതിന്റെ മുഖ്യകാരണം മമ്മൂട്ടി സർ … ഈ സിനിമ നിങ്ങൾ എത്രതവണ കണ്ടാലും , ചില കാര്യങ്ങൾ ഈ സിനിമയെ പറ്റി വീണ്ടും വീണ്ടും ചർച്ചകൾക്ക് വഴിവെക്കും , അതിലെ ആദ്യത്തെ കാര്യമാണ് മമ്മൂട്ടി എന്ത്കൊണ്ട് ഈ സിനിമയിൽ അഭിനയിച്ചു എന്നത് . എനിക്ക് ഒന്നുമാത്രം അറിയാം ‘this is the role of a lifetime’ . ഇദ്ദേഹം ഇന്ത്യയിലെ എല്ലാക്കാലത്തേയും മികച്ച നടന്മാരിൽ ഒരാൾ ആണ് . അങ്ങ് എന്നും എനിക്ക് ഇൻസ്പിറേഷൻ ആണ് , ഈ വേദിയിൽ ഒത്തുകൂടിയിരിക്കുന്ന , സിനിമ സ്വപ്നം കാണുന്ന ഓരോരുത്തരുടെയും ഇൻസ്പിറേഷൻ ആണ് …
– സിദ്ധാർഥ് (നടൻ)
ഞാൻ 75ഓളം സിനിമകളിൽ വില്ലൻ ആയി അഭിനയിച്ചിട്ടാണ് നായകൻ ആകാൻ ഒരുങ്ങുന്നത്. എനിക്ക് ഒന്നും ഒരു duet പാടി നായകൻ ആകാൻ സാധിക്കില്ല , ഈ ഒരു സന്ദർഭത്തിൽ എന്നെ സഹായിച്ചത് മമ്മൂക്ക ചിത്രങ്ങളുടെ റീമെയ്ക്കുകൾ ആണ് , വാർത്ത,പൂവിനു പുതിയ പൂന്തെന്നൽ,ആവനാഴി എന്നിവയൊക്കെയാണ് വില്ലനായ എന്നെ നായകനാക്കിയത് . സമീപകാലത്ത് ലൈല ഓ ലൈല എന്ന മലയാളചിത്രത്തിന്റെ ഡബ്ബിങ്ങിന് സ്റ്റുഡിയോയിൽ ചെന്നപ്പോൾ , മുകൾനിലയിൽ ഡബ്ബിങ്ങിന് അദ്ദേഹവും ഉണ്ടായിരുന്നു … അദ്ദേഹം ആദ്യ സിനിമയിൽ അഭിനയിക്കുന്ന ആവേശത്തോടെ , വെത്യസ്ത ടോണിൽ അദ്ദേഹം അഭിനയിച്ച ഒരു സീൻ കാട്ടിത്തന്നു , സാധാരണ ഒരു പുതുമുഖം ചെയ്യുന്ന പ്രവർത്തിയാണ് ഇതൊക്കെ …
-സത്യരാജ് (നടൻ)
മലയാളത്തിന്റെ അഭിമാനത്തെ കുറിച്ച് ഇന്നലെ പേരന്പ് ഓഡിയോ ലോഞ്ചിൽ എത്തിച്ചേർന്ന തമിഴ് സിനിമയിലെ പ്രഗത്ഭർ പറഞ്ഞതാണ് ഇതൊക്കെ . വിദേശ ചലച്ചിത്രമേളകളിലും അത്ഭുതാവഹം ആയ വരവേൽപ്പാണ് പേരന്പിന് ഇതിനോടകം ലഭിച്ചിരിക്കുന്നത് . സിനിമ ഇതിനോടകം കണ്ടവരൊക്കെ ഈ ചിത്രം ചരിത്രം ആകുമെന്ന് ഒരേ സ്വരത്തിൽ പറയുന്നു , ഭാരതിരാജ തുടങ്ങി പുതിയ തമിഴ്‌സിനിമ മുഖങ്ങൾ ആയ വെട്രിമാരനും അമീറും ഉൾപ്പെടെ എല്ലാവരും ചിത്രത്തെ പ്രശംസ കൊണ്ട് മൂടുന്നു . മമ്മൂട്ടിക്ക് അല്ലാതെ മറ്റാർക്കും ഒരു കാരണവശാലും സാധ്യമല്ല അമുദവൻ എന്ന കഥാപാത്രമെന്ന് ആവർത്തിക്കുന്നു . അമീർ പറഞ്ഞത് റാം ഇനി അവരുടെ ഗുരുസ്ഥാനത്ത് ആണെന്നാണ് . മറ്റൊരാൾക്ക് അപ്രാപ്യം ആയ വർക്ക് എന്നും അവർ പറയുന്നു . സങ്കൽപ്പത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത സീനുകൾക്ക് ജീവൻ കൊടുത്തിരിക്കുന്നു എന്ന് പറയുന്നു . ഛായാഗ്രഹണവും സംഗീതവും ഒക്കെ അന്തർദേശിയ തലത്തിൽ പുരസ്കരിക്കപ്പെടും എന്നൊക്കെ വീണ്ടും വീണ്ടും പറയുന്നു .