നീണ്ട കാത്തിരിപ്പൊനൊടുവിൽ മധുരരാജ നാളെ തിയ്യേറ്ററുകളിൽ എത്തുകയാണ്. 2010 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മധുരരാജ.ചിത്രത്തിന്റെ പ്രീ ലോഞ്ച് ഇന്നലെ കൊച്ചിയിൽ നടന്നു. വൻ ജനസാഗരത്തെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും പങ്കെടുത്തു. കേരളത്തിലുടനീളം 267 സ്‌ക്രീനുകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. കേരളത്തോടൊപ്പം ലോകമെമ്പാടും ചിത്രം ഒരേ സമയം പ്രദർശനത്തതിനെത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മെഗാസ്റ്റാറിന്റെ ആരാധകർ പ്രീ റിലീസ് സെലിബ്രേഷൻ ഗംഭീരമാക്കി. ആലപ്പുഴയിലും, മാവേലിക്കരയിലും വൻ ആഘോഷ പരിപാടികളുമായാണ് ആരാധകർ എത്തിയത്.
Another One From Alapuzha🙏🙏🙏#MadhuraRaja Pre Release Celebrations🔥🔥#MadhuraRajaFromTomorrow pic.twitter.com/HzPNYVk10e
— Megastar Addicts (@MegastarAddicts) April 11, 2019
@mammukka 's #MadhuraRaja Pre-Release Celebrations by #MfwaiMavelikkara🔥🔥#DJNight😎@VRFridayMatinee | @Forumkeralam1 | @BOkerala pic.twitter.com/rQLAMi2PuW
— Megastar Addicts (@MegastarAddicts) April 11, 2019
#MfwaiAlapuzha Pre-Release #DJ Celebration for @mammukka 's #MadhuraRaja🙏🙏@Forumkeralam1 | @Forum_Reelz | @VRFridayMatinee | @KeralaBO1 pic.twitter.com/1ZlofEW6Rg
— Megastar Addicts (@MegastarAddicts) April 11, 2019
ചിത്രത്തിന് ഇതിനോടകം തന്നെ ഗംഭീര അഡ്വാൻസ് ബുക്കിങ് ആണ് നേടിക്കൊണ്ടിരിക്കുന്നത്. കേരളത്തിലുടനീളം 150ൽ പരം ഫാൻസ് ഷോകളാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. കാലത്ത് 9 മണി മുതൽ കേരളത്തിലും യൂ.എ.ഇ യിലും മധുരരാജയുടെ പ്രദർശനം ആരംഭിക്കും.