ദുല്‍ഖര്‍ സല്‍മാന്റെയും കീര്‍ത്തി സുരേഷിന്റെയും ആദ്യ പ്രണയഗാനമെത്തി. ദുല്‍ഖറെയും കീര്‍ത്തിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ മഹാനദി ഒരുക്കുന്ന തെലുങ്ക് ചിത്രം മഹാനദിയിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി.
പ്രശസ്ത തമിഴ് ചലച്ചിത്ര താരം ജെമിനി ഗണേശനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. കീര്‍ത്തി സുരേഷാണ് ദുല്‍ഖറിന്റെ നായികയായെത്തുന്നത്. 2005 ല്‍ 84ാം വയസ്സില്‍ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരില്‍ ഒരാളും നടിയുമായ സാവിത്രിയുടെ ജീവചരിത്രമാണ് മഹാനദി. കീര്‍ത്തി സുരേഷാണ് സാവിത്രിയുടെ വേഷം ചെയ്യുക.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങിയിരുന്നു. എണ്ണ തേയ്ച്ച് ചീകി ഒതുക്കി അല്‍പം നര ബാധിച്ച തലമുടിയും കണ്ണടയും ധരിച്ച്, കണ്ടാല്‍ 60-70 കാലഘട്ടത്തെ സൂചിപ്പിക്കുന്ന ലുക്കിലാണ് ഫസ്റ്റ് ലുക്കില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്.
വൈജയന്തി മൂവീസും സ്വപ്ന സിനിമയും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും മലയാളം, തമിഴ് ഭാഷകളിലും ചിത്രമെത്തും. ഈ ചിത്രം തമിഴിലെത്തുന്നത് നടിഗൈയര്‍ തിലം എന്ന പേരിലാണ്.