Connect with us

Hi, what are you looking for?

Latest News

പ്ലേ ഹൗസ് വീണ്ടും സജീവമാകുന്നു.

അഭിനയരംഗത്ത് എന്നപോലെ മലയാള ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്തും ശക്തമായ സാന്നിധ്യമായി മാറുകയാണ് മലയാളത്തിന്റെ കരിസ്മാറ്റിക് യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ. ദുൽഖറിന്റെ ഉടമസ്ഥതയിൽ ഉള്ള വേഫെയ്‌റർ ഫിലിം കമ്പനി അഞ്ചോളം മലയാള ചിത്രങ്ങളുടെ നിർമ്മാണമാണ് ഏറ്റെടുത്തിരിക്കുന്നത്.

നിർമ്മാണ രംഗത്ത് മാത്രമല്ല,  വിതരണ രംഗത്തും ദുൽഖർ സാന്നിധ്യമറിയിക്കുകയാണ്. മമ്മൂട്ടിയുടെ ഉടമസ്ഥതയിൽ ഉള്ള പ്ളേ ഹൌസ് വീണ്ടും സജീവമാക്കിക്കൊണ്ടാണ് ദുൽഖർ വിതരണ രംഗത്തേക്ക് കടക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധായകനാകുന്ന ദുൽഖർ -സുരേഷ് ഗോപി -ശോഭന ചിത്രം  തിയേറ്ററുകളിൽ എത്തിച്ചുകൊണ്ടാണ് പ്ളേ ഹൌസ് തിരിച്ചുവരവ് നടത്തുന്നത്. ജനുവരിയിൽ തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖറിന്റെ വേ ഫെയറർ ഫിലിംസാണ്.

ഗ്രിഗറി നായകനാകുന്ന മണിയറയിലെ അശോകൻ ആണ് ദുൽഖറിന്റെ മറ്റൊരു നിർമ്മാണ വിതരണ സംരഭം. ഈ ചിത്രം മാർച്ച്‌ ആദ്യവാരം തിയേറ്ററിൽ എത്തും. 
തുടർന്ന് ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ അണിയറക്കാർ വീണ്ടും ഒന്നിക്കുന്ന കുറുപ്പ് ഏപ്രിലിൽ  എത്തും. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ എത്തുന്ന ഈ ചിത്രത്തിൽ  ദുൽഖറിന്റെ മറ്റൊരു മുഖമാകും പ്രേക്ഷകർക്ക് കാണാൻ കഴിയുക. നെഗേറ്റീവ് ടച്ചുള്ള ഈ കഥാപാത്രം ഒരു നായക നടൻ എന്ന നിലയ്ക്ക് ഏറെ വെല്ലുവിളികൾ ഉയർത്തുന്നതാണ്.

ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്യുന്ന ചിത്രവും ജോയ് മാത്യു സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനി നിർമ്മാണ പങ്കാളികളാണ്. റോഷൻ ആൻഡ്രുസ് ചിത്രം 2020 ഓണം റിലീസ് ആയിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles