കാൽപ്പന്തു കളിയുടെ ആവേശവും പ്രണയത്തിന്റെ സൗന്ദര്യവും നിറച്ചു ഒരു സിനിമ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു.
ആട് -2വിനു ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അർജന്റീന ഫാൻസ് കാട്ടൂർക്കടവ് ആണ് കുടുംബ പ്രേക്ഷകരെയും യുവപ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചു ബോക്സോഫിസിൽ നേട്ടമാകുന്നത്.
ആദ്യ ദിനം സൂപ്പർ താരചിത്രങ്ങൾ നേടുന്ന ഷെയർ ചിത്രത്തിന് ലഭിച്ചുവെന്ന് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ മമ്മൂട്ടി ടൈംസ് നോട് പറഞ്ഞു.
കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാത്രങ്ങളായ ഈ ചിത്രം
ഫുടബോളിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകി ഒരുക്കിയ ഒരു കുടുംബചിത്രമാണ്.
കാട്ടൂർക്കടവിലെ ഫുട്ബോൾ പ്രേമികളിലൂടെ ആണ് കഥയുടെ പോക്ക്. തന്റെ മുൻകാല ചിത്രങ്ങൾ പോലെ തന്നെ ഫ്രീ മൈൻഡോടെ തന്നെ കണ്ടു തീർക്കാൻ പറ്റുന്ന ഒരു ചിത്രമായിട്ടാണ് അർജന്റീന ഫാൻസും ഒരുക്കിയത്.
കഥയുടെ വലിയ പുതുമ അവകാശപ്പെടാൻ ഇല്ലെങ്കിലും, അതിനെ ഫുട്ബോൾ ആവേശവുമായി ചേർത്ത് പറയുന്നതിൽ ആണ് സിനിമയെ എനെർജിറ്റിക് ആക്കുന്നത്.
aഅര്ജന്റീന ഫാൻസാണ് പ്രധാമെങ്കിലും, മറ്റ് ഫാൻസും എല്ലാം ചേർത്ത് ഒരു ലോകകപ്പ് ഫുട്ബാൾ ആവേശം കൊണ്ടുവരുന്നുണ്ട് ചിത്രം. അതിൽ സെൽഫ് ട്രോളും, ഫാൻസ് ട്രോളും എല്ലാം കടന്നു വരുന്നു.
ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം, ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ എന്നും വിങ്ങലായി നിൽക്കുന്ന ആന്ദ്രേ എസ്കോബാർ എന്ന താരത്തിന്റെ റോൾ തന്നെ. ആ കാഥാപാത്രത്തെ അവതരിപ്പിച്ച ആൾക്ക് നിറഞ്ഞ കൈയ്യടി.
ക്ലൈമാക്സിൽ അർജന്റീന ഫാൻസിന് നന്നായി ആഘോഷിക്കാനുള്ള ഒരു വകയും കൊടുക്കാൻ സംവിധായകൻ മറന്നിട്ടില്ല
ചിത്രത്തിലെ ഗാനങ്ങളും, നാട്ടിൻപുറത്തിന്റെ ദൃശ്യഭംഗിയും എല്ലാം നന്നായി തന്നെ ചിത്രം കൈകാര്യം ചെയ്തിരിക്കുന്നുു.
പരീക്ഷാ കാലം കഴിഞ്ഞു തുടങ്ങിയതോടെ തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ കുടുംബ പ്രേക്ഷകരുടെ സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്യും.
