Connect with us

Hi, what are you looking for?

Latest News

ബാലചന്ദ്രൻ ചുള്ളിക്കാടിനോട് മമ്മൂട്ടി പറഞ്ഞത് ഗൗരവമായി ചിന്തിക്കണം, ഇന്നത്തെ സാഹചര്യങ്ങളിലെ ആശങ്ക പങ്കുവച്ച് മമ്മൂട്ടി !

ദൈവത്തിന്റെ സ്വന്തം നാടായ കേരളം പോലൊരു സംസ്ഥാനത്ത് സംഭവിക്കാൻ പാടില്ലാത്ത സ്ഥിതിഗതികളാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജാതിമത ഭേദമന്യേ ഏവരെയും കൂടെപ്പിറപ്പുകൾ പോലെ സ്നേഹബന്ധം നിലനിന്നിരുന്ന നാട്ടിൽ ഇപ്പോൾ ഏത് കോണിലും വർഗ്ഗീയത എന്ന വിഷയം മാത്രമായി മാറുന്ന സ്ഥിതിയാണ് ഓരോ ദിവസവും കടന്നു ചെല്ലുമ്പോൾ കാണാൻ കഴിയുന്നത്. മനുഷ്യന്റെ സൃഷ്ടിയായ മതത്തിന്റെ പേരിൽ ഇതേ മനുഷ്യവർഗ്ഗം തന്നെ പരസ്‌പരം പോരടിക്കുന്ന കാഴ്ച പിറന്ന നാടിനെ സ്നേഹിക്കുന്നവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും എല്ലാവരും അഭിമുഖീകരിക്കുന്ന ഈ വിഷയത്തിൻറെ സങ്കടകരവും എന്നാൽ അതീവ ഗൗരവത്തോടെയും കാണേണ്ട ഒരു വസ്‌തുതയാണ്‌ പ്രിയതാരം മമ്മൂട്ടി കഴിഞ്ഞ ദിവസം കവിയും ചലച്ചിത്ര അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളികാടിനോട് പങ്കു വച്ചത്.

എടവനക്കാട്ട് കായൽക്കരയിൽ നടന്ന ‘മധുരരാജാ’ എന്ന ചിത്രത്തിന്റെ ചിത്രീകരണ ഇടവേളയിൽ ബാലചന്ദ്രൻ ചുള്ളിക്കാടും മമ്മൂട്ടിയും തമ്മിൽ നടന്ന സൗഹൃദസംഭാഷണത്തിനിടയിലായിരുന്നു ഈ വിഷയം കടന്ന് വന്നത്. ഇതേ വിഷയം ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ ഒരു സുഹൃത്തിന് അയച്ചു നൽകിയ സന്ദേശത്തിലൂടെയാണ് വളരെ പ്രസക്തിയുള്ള മമ്മൂട്ടിയുടെ പരാമർശം പുറംലോകം അറിഞ്ഞത്.

——

ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ സുഹൃത്തിന് നൽകിയ സന്ദേശത്തിന്റെ പൂർണ്ണരൂപം;

“വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:

“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?”

“അതെ.”

ഞാൻ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?”

– ബാലചന്ദ്രൻ ചുള്ളിക്കാട്

—–

മതങ്ങൾ എങ്ങനെ മനുഷ്യനെ ഭിന്നിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു നേർക്കാഴ്ചയാണ് മമ്മൂട്ടിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. തന്റെ സുന്ദരമായ നാട് മതങ്ങളിലേയ്ക്ക് ഒതുങ്ങുന്നതിന്റെ സങ്കടം മമ്മൂട്ടിയെന്ന ആ മനുഷ്യസ്നേഹിയെ വേട്ടയാടുന്നുണ്ടാകും. ചുരുക്കി പറഞ്ഞാൽ നമ്മൾ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച മതസൗഹാർദ്ദം എന്നത് വെറുമൊരു പാഴ് വാക്കായി മാത്രം ഒതുങ്ങിക്കൊണ്ടിരിക്കുന്നു എന്ന് സാരം.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles

Features

മൈക്കിളപ്പനായി മെഗാസ്റ്റാർ കളം നിറഞ്ഞാടിയപ്പോൾ മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് പവർ ഒരിക്കൽ കൂടി ദൃശ്യമായി. തന്റെ കരിയറിലെ എല്ലാ ഘട്ടങ്ങളിലും വമ്പൻ വാണിജ്യ വിജയങ്ങൾക്കൊപ്പം സഞ്ചരിച്ചിട്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു മെഗാ ഹിറ്റായി മാറി...

Latest News

അനുകരണ കലയിൽ അഗ്രഗണ്യനായ കോട്ടയം നസീർ, നടൻ എന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. ചിത്രകാരൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനായ കോട്ടയം നസീറിന്റെ Kottayam Nazeer Art Studio എന്ന യു...

Film News

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ വലിയ ആഘോഷമായി മാറിയതിന് സാംസ്ക്കാരിക കേരളം സാക്ഷ്യം വഹിച്ചു. ആരാധകരും, സിനിമാ പ്രേമികളും, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരുമൊക്കെ മമ്മൂട്ടിക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നു....

Film News

‘അനുഭവങ്ങൾ പാളീച്ചകൾ’ എന്ന സിനിമയിലൂടെ മമ്മൂട്ടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിട്ട് അര നൂറ്റാണ്ട് പൂർത്തിയാവുകയാണ്. അനവധി അനശ്വര കഥാപാത്രങ്ങൾ സമ്മാനിച്ച മഹാനടന് ആശംസകളുമായി എത്തുകയാണ് സംവിധായകൻ വിനയൻ. അദ്ദേഹത്തിന്റെ ‘രാക്ഷസരാജാവ്’ , ‘ദാദാ...