പ്രദർശനശാലകളെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കിക്കൊണ്ട് മമ്മൂട്ടിയുടെ മധുരരാ ബോക്സ്ഓഫീസിൽ സംഹാരതാണ്ഡവമാടുകയാണ്. ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ “ഗംഭീരം” എന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ തിയേറ്ററുകളിൽ ജനപ്രളയം തന്നെയായിരുന്നു. ടിക്കറ്റ് കിട്ടാതെ ഫാമിലി അടക്കമുളള നിരവധി പ്രേക്ഷകരാണ് ആദ്യദിനം തന്നെ തിരിച്ചുപോയത്. അനിയന്ത്രിതതമായ ജനത്തിരക്കുമൂലം നൂറിലധികം എക്സ്ട്രാ ഷോകളാണ് (തേർഡ് ഷോ ) ഇന്നലെ നടത്തിയത്. ചില കേന്ദ്രങ്ങളിൽ 24 മണിക്കൂർ തുടർച്ചയായ മാരത്തോൺ ഷോകളും ഉണ്ട്.
ഫാൻസ് ഷോകളും എക്സ്ട്രാ ഷോകളും മാരത്തോൺ ഷോകളും ഒക്കെയായി മധുരരാജാ മലയാളത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് ബോക്സോഫീസ് നൽകുന്ന സൂചന .
ആരാധകർക്ക് മാത്രമല്ല ഈ സിനിമ ആവേശം പകരുന്നത്, കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കുമെല്ലാം ഒരുപോലെ ആവേശം പകരുകയാണ് മമ്മൂട്ടിയും മധുരരാജെയും.
കഴിഞ്ഞ കുറെ വർഷങ്ങൾക്കുശേഷമാണ് ഇത്രയും കളർ ഫുൾ ആയ ഒരു ഫുൾ ടൈം ഫാമിലി എന്റെർറ്റൈനെർ മലയാളത്തിനു ലഭിക്കുന്നത്. മാസ്സും ആക്ഷനും കോമഡിയും ത്രില്ലും ട്വിസ്റ്റും സെന്റിമെൻസും എല്ലാം ഒരുപോലെ വർക്ക് ഔട്ട് ആയ ഒരു സിനിമ അടുത്തകാലത്തുണ്ടായിട്ടില്ല എന്നാണു തിയേറ്റർ വൃത്തങ്ങൾ പറയുന്നത്. മലയാള സിനിമയ്ക്ക് പുതിയ ഉണർവേകുന്ന വിജയമാണ് മധുരരാജാ സമ്മാനിക്കുന്നത്.
മാസും കോമഡിയും സെന്റിമെൻറ്സും ഒക്കെയായി രാജയായി മമ്മൂട്ടി നിറഞ്ഞാടുന്ന ഈ സിനിമയിൽ ആക്ഷൻ രംഗത്തെ അദ്ദേഹത്തിന്റെ മെയ് വഴക്കം പ്രേക്ഷകർക്കിടയിൽ മാത്രമല്ല, സിനിമാ ഇൻഡസ്ട്രിയിലും ചർച്ചാവിഷയമാണ്.
ഉദയകൃഷ്ണയുടെ മികച്ച സ്ക്രിപ്റ്റും വൈശാഖിന്റെ മാസ് സംവിധാനവും ഷാജിയുടെ അഴകാർന്ന ക്യാമറാവർക്കും ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതവും എല്ലാം മധുരരാജെയെ ശരിക്കും മധുരമുള്ള രാജയാക്കി മാറ്റുന്നു.
