Connect with us

Hi, what are you looking for?

Latest News

ബോക്സോഫീസ് ഇളക്കിമറിച്ച് വാപ്പച്ചിയും മോനും ! ഇത് രാജയുടെ യമണ്ടൻ വിജയം !!

കോമഡിയും മാസും ആക്ഷനും പാട്ടും ഡാൻസും എല്ലാമായി കുട്ടികളെയും കുടുംബങ്ങളെയും യുവാക്കളെയും ഒരുപോലെ ആകർഷിച്ചു മമ്മൂട്ടിയുടെ മധുരരാജ ബോക്സ്ഓഫീസിൽ വിസ്മയം തീർത്തു  മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴാണ് ദുൽഖർ സൽമാന്റെ ഒരു യമണ്ടൻ പ്രേമകഥ തിയേറ്ററുകളിൽ എത്തുന്നത്. പക്കാ കോമഡിയുടെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്ന യമണ്ടൻ പ്രേമകഥ എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിച്ചു വൻ വിജയത്തിലേക്കാണ് നീങ്ങുന്നത്.
ഒരേസമയം ബാപ്പയുടെയും മകന്റെയും ചിത്രങ്ങൾ ബോക്സ്ഓഫീസിൽ വൻ നേട്ടമാകുന്ന അപൂർവമായ കാഴ്ചയ്ക്കും അങ്ങിനെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നു.

വിഷു -വെക്കേഷൻ പോലൊരു ഫെസ്റ്റിവൽ സീസണിൽ സിനിമ കാണാൻ എത്തുന്ന മലയാളി പ്രേക്ഷകരെ,  പ്രത്യേകിച്ചും കുടുംബപ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞു എന്നതാണ് ഈ രണ്ടു സിനിമകളുടെയും വിജയത്തിന്റെ പ്രധാന ഘടകം. കോമഡിയും പാട്ടും ഡാൻസും ആക്ഷനും പ്രണയവും എല്ലാം ചേർത്ത് അവതരിപ്പിക്കപ്പെട്ട രണ്ടു പക്കാ ഫാമിലി മാസ് എന്റെർറ്റൈനെർ എന്ന പ്രത്യേകതയാണ്‌ മധുരരാജെയ്ക്കും യമണ്ടൻ പ്രേമകഥയ്ക്കും.
ഈ രണ്ടു സിനിമകളിലെ നായകകഥാപാത്രങ്ങൾക്കും ചില സാമ്യതകൾ ഉണ്ട്.


മധുരരാജായിലെ മമ്മൂട്ടിയുടെ കഥാപാത്രം കോമഡിയും മാസ്സും ഒരുപോലെ സമന്വയിച്ച കഥാപാത്രമാണെങ്കിൽ  കോമഡിക്കും മാസിനും ഒപ്പം പ്രണയത്തിനും പ്രാധാന്യമുള്ള കഥാപാത്രമാണ് യമണ്ടൻ പ്രേമകഥയിലെ ലല്ലു എന്ന ദുൽഖർ കഥാപാത്രം.
ബോക്സ്ഓഫീസിൽ ഗംഭീരപ്രകടനം തന്നെ കാഴ്ചവയ്ക്കുകയാണ് ഈ വാപ്പച്ചിയും മോനും.

ഏപ്രിൽ 12നു തിയേറ്ററുകളിൽ എത്തിയ മധുരരാജ 14 ദിവസം കൊണ്ടുതന്നെ 58 കോടിയിൽ പരം തിയേറ്റർ  കളക്ഷൻ നേടി.  പ്രീ ബിസിനസ് കൂടി നോക്കിയാൽ 25 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന നിലയിലേക്കാണ് നീങ്ങിക്കിണ്ടിരിക്കുന്നത്. വിഷു സീസണിൽ കുടുംബപ്രേക്ഷകരെ ആകർഷിച്ചുകൊണ്ട് തിയേറ്ററുകളിൽ ഗംഭീരപ്രകടനം കാഴ്ചവച്ച മധുരരാജ എക്സ്ട്രാ ഷോകളുടെ എണ്ണത്തിലും റെക്കോർഡ് സൃഷ്ടിച്ചു. ഇപ്പോഴും നിറഞ്ഞ സദസ്സിൽ 500 ൽ പരം ഷോസുമായി മധുരരാജ ബോക്സ്ഓഫീസിൽ രാജവാഴ്ച നടത്തുകയാണ്. ഇപ്പോഴും ചില  തിയേറ്ററുകളിൽ എക്സ്ട്രാ തേർഡ് ഷോ കളിച്ചു ചരിത്രം കുറിക്കുകയാണ് മധുരരാജ. കേരളത്തിന്‌ പുറമെ ജിസിസി നാടുകളിലും മറ്റു വിദേശ രാജ്യനഗളിലും തകർപ്പൻ കളക്ഷനാണ് രാജ സ്വന്തമാക്കുന്നത്. ജിസിസിയിൽ ഇരുപത് കോടിക്കടുത്തു കളക്ഷൻ നേടിയ ചിത്രം അമേരിക്ക,  സിംഗപ്പൂർ തുടങ്ങിയ സ്ഥലനങ്ങളിലും മികച്ച നേട്ടമാണ് കൈവരിക്കുന്നത്.

ഇതേസമയം, ഏപ്രിൽ 25നു തിയേറ്ററുകളിൽ എത്തിയ ഒരു യമണ്ടൻ പ്രേമകഥ കേരളത്തിലും പുറത്തും  ഹൗസ് ഫുൾ ഷോകളൊടെ ഗംഭീര കളക്ഷൻ നേടി മുന്നേറുകയാണ്. മലയാള സിനിമയിലെ യുവനടന്മാരിൽ ഏറ്റവും വലിയ ക്രൗഡ് പുള്ളർ താൻ തന്നെയെന്ന് ദുൽഖർ സൽമാൻ ഒരിക്കൽ കൂടി തെളിയിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ‘ബിഗ് ബി’ എന്ന എക്കാലത്തെയും മികച്ച സ്റ്റൈലിഷ് എന്റർടൈനറിന്റെ തുടർച്ചയായി എത്തുന്ന ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A