Connect with us

Hi, what are you looking for?

Exclusive

ബോക്സ്ഓഫീസ് ഭരിക്കാൻ ‘അമീറു’മായി ബ്ലോക് ബസ്റ്റർ കൂട്ടുകെട്ട് വീണ്ടും

കോടികൾ വാരിക്കൂട്ടിയ ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി – ഹനീഫ് അദേനി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അമീർ’. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പതിനെട്ടാം പടി, മാമാങ്കം, ഗാനഗന്ധർവൻ തുടങ്ങിയ മമ്മൂട്ടി ഇതിനകം ഡേറ്റ് നൽകിയ ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മെഗാസ്റ്റാർ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക. ഹനീഫ് അദേനി തിരക്കഥയൊരുക്കുന്ന ഈ ചിത്രം വിനോദ് വിജയനാണ് സംവിധാനം ചെയ്യുന്നത്.റിപ്പോർട്ടുകൾ പ്രകാരം ദുബായിലെ അധോലോക രാജാവായി ഒരു പുതിയ ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. അമീറിന്റേതായി പുറത്തിയ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഹനീഫ് – മമ്മൂട്ടി കൂട്ടുകെട്ട് ബോക്സ് ഓഫീസിൽ വീണ്ടും കോടികളുടെ കിലുക്കം സൃഷ്ടിക്കുമോ എന്ന് കാത്തിരിക്കുകയാണ് സിനിമാലോകം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Latest News

ഒരേ സമയം വാണിജ്യ സിനിമകളുടേയും കലാമേന്മയുള്ള ചിത്രങ്ങളുടേയും ഭാഗമായി വ്യത്യസ്ത കഥാപാത്രങ്ങളുമായി നിറഞ്ഞു നിന്ന, വമ്പൻ ബ്ലോക് ഓഫീസ് ഹിറ്റുകൾ നേടിയ വർഷമായിരുന്നു മമ്മൂട്ടിയ്ക്ക് 2022 . പുതു വർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ...

Features

മൈക്കിളപ്പനായി മെഗാസ്റ്റാർ കളം നിറഞ്ഞാടിയപ്പോൾ മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് പവർ ഒരിക്കൽ കൂടി ദൃശ്യമായി. തന്റെ കരിയറിലെ എല്ലാ ഘട്ടങ്ങളിലും വമ്പൻ വാണിജ്യ വിജയങ്ങൾക്കൊപ്പം സഞ്ചരിച്ചിട്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു മെഗാ ഹിറ്റായി മാറി...

Latest News

അനുകരണ കലയിൽ അഗ്രഗണ്യനായ കോട്ടയം നസീർ, നടൻ എന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. ചിത്രകാരൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനായ കോട്ടയം നസീറിന്റെ Kottayam Nazeer Art Studio എന്ന യു...

Film News

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ വലിയ ആഘോഷമായി മാറിയതിന് സാംസ്ക്കാരിക കേരളം സാക്ഷ്യം വഹിച്ചു. ആരാധകരും, സിനിമാ പ്രേമികളും, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരുമൊക്കെ മമ്മൂട്ടിക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നു....