മമ്മൂട്ടി ആരാധകര്‍ തീയേറ്ററിൽ ആഘോഷമാക്കിയ മമ്മൂട്ടി-പൃഥ്വിരാജ് കോമ്പോ ചിത്രം ‘പോക്കിരിരാജ’യ്ക്ക് ശേഷം മമ്മൂട്ടി രാജയായെത്തുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചിൽ തീയ്യറ്ററുകളിൽ എത്തും, വിഷു റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക. ഈ വര്‍ഷാവസാനത്തോടു കൂടി ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും. പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘രാജാ 2’.
ഉദയകൃഷ്ണ രജന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമിക്കുന്നത് വൈശാഖും ഉദയകൃഷ്ണയും ചേർന്നാണ്. ഇര എന്ന ഉണ്ണിമുകുന്ദൻ ചിത്രത്തിന് ശേഷം ഇവർ നിർമിക്കുന്ന ചിത്രം കൂടിയാണ് രാജാ 2. ടോമിച്ചൻ മുളകുപാടം നിർമിച്ച് 2010 ൽ പുറത്തിറങ്ങിയ പോക്കിരിരാജ ഗംഭീര റിപ്പോർട്ട് നേടുകയും ബോക്സ്‌ഓഫീസിൽ ഗംഭീര പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ലെന്നാണ് സംവിധായകൻ വ്യക്തമാക്കിയിട്ടുള്ളത്. വൈശാഖിന്‍റെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു പോക്കിരിരാജ. തെന്നിന്ത്യന്‍ താരറാണി ശ്രിയാ ശരണായിരുന്നു ‘പോക്കിരിരാജ’യിലെ നായിക.