തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സ്വതന്ത്ര സംവിധായകനായ ‘പതിനെട്ടാം പടി’ ജൂലൈ 5ന് തീയ്യറ്ററുകളിൽ എത്തി. എഴുപതോളം പുതുമുഖങ്ങളും അവര്‍ക്കൊപ്പം മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, അഹാന, പ്രിയാമണി, മണിയൻപ്പിള്ള രാജു തുടങ്ങിയ പ്രഗത്ഭരും കൈകോർത്തിരിക്കുന്ന ചിത്രമാണ് ‘പതിനെട്ടാം പടി’. പേരു കൊണ്ടും ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പു കൊണ്ടുമെല്ലാം വാർത്തകളിൽ നിറഞ്ഞ ചിത്രത്തെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും വരവേറ്റത്. ചിത്രം റിലീസ് ചെയ്ത് 9 ദിവസങ്ങൾക്കൊണ്ട് 11 കോടിക്ക് മേലെ കേരളത്തിൽ നിന്ന് മാത്രം കളക്ഷൻ നേടിയിട്ടുണ്ട്. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും ചിത്രത്തിന് മോശമല്ലാത്ത സ്വീകരണം ആണ് ലഭിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്.
അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ മികച്ച കളക്ഷനുമായി തുടരുന്ന ചിത്രം അടുത്ത ആഴ്ച മുതൽ ജിസിസി രാജ്യങ്ങളിലും റിലീസ് ചെയ്യും. 7 കോടിക്ക് മുകളിൽ ആണ് ചിത്രത്തിന്റെ ബഡ്ജറ്റ്.
#PathinettamPadi 9 Days Kerala Gross !!@mammukka @AugustCinemaInd pic.twitter.com/VlNTiuOvB6
— Kerala Box Office Updates (@KLBOUpdates) July 14, 2019