ദുൽഖർ സൽമാന്റെ നായകനായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രം കാർവാൻ ഓഗസ്റ്റ് 3 ന് തീയേറ്ററുകളിൽ എത്തും. ഇർഫാൻ ഖാൻ, മിഥില പൽക്കർ എന്നിവരാണ് ചിത്രത്തിൽ ദുൽഖറിനൊപ്പമെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ട്രൈലെർ ദുൽഖർ കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക് സമർപ്പിച്ചിരിന്നു. മികച്ച പ്രതികരണമാണ് ട്രൈലെർ നേടികൊണ്ടിരിക്കുന്നത്.
https://youtu.be/hQnd_I5FxPc
മൂന്നു കഥാപാത്രങ്ങൾ ഒരു യാത്രയ്ക്കായി ഒരുമിയ്ക്കുന്നതും യാത്രയ്ക്കിടയിലെ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു കൊണ്ടു പോകുന്നത്. സിനിമയുടെ ഏറിയ പങ്കും കേരളത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നും സൂചനയുണ്ട്. തമിഴിലും മലയാളത്തിലും ആരാധകർ ഏറെയുള്ള ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് കാർവാൻ.
മഹാനടി എന്ന തെലുഗ് ചിത്രത്തിൽ ജെമിനി ഗണേശനെ അവതരിപ്പിച്ച് തെലുങ്കിലും മികച്ച അഭിപ്രായമാണ് ദുൽഖർ നേടിയത്. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. ചില വെബ്സീരിസിലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മിഥില. റോണിസ് ക്രൂവാല നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആകർഷ് ഖുറാനയാണ്.
