ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചെത്തുന്ന ‘യാത്ര’യുടെ ആദ്യ പ്രദർശനം ഡിസംബര്‍ 20ന് അമേരിക്കയിൽ. മഹാനടിയുള്‍പ്പെടെയുളള നിരവധി ബ്ലോക്ക് ബസ്റ്ററുകള്‍ അമേരിക്കയില്‍ റിലീസ് ചെയ്ത നിര്‍വാണ സിനിമാസാണ് യാത്രയും യുഎസില്‍ റിലീസ് ചെയ്യുന്നത്. തെലുങ്കില്‍ ചിത്രീകരിച്ച സിനിമ തമിഴിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. തമിഴ് പതിപ്പ് തന്നെയായിരിക്കും കേരളത്തിലും പ്രദര്‍ശനത്തിനെത്തുകയെന്നാണ് വിവരം . ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് യാത്രയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് . 1200 ൽ അധികം തിയേറ്ററുകളിൽ യാത്ര പ്രദർശനത്തിനെത്തുന്നു എന്നാണ് സൂചന.’ആനന്ദോ ബ്രഹ്മ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര. തെലുങ്കില്‍ ഒട്ടേറെ ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വൈഎസ് രാജശേഖര റെഡ്ഡിയായുളള മമ്മൂട്ടിയുടെ പ്രകടനത്തിനായി ആകാംക്ഷയോടെയാണ് ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്നത്.വൈഎസ്ആറിന്റെ 1999മുതല്‍ 2004വരെയുളള ജീവിതകാലഘട്ടമാണ് സിനിമയുടെ ഇതിവൃത്തം . ആന്ധ്രാപ്രദേശിന്റെ ഏകീകരണത്തിനായി വൈഎസ് ആര്‍ നടത്തിയ പദയാത്രയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.