“രാജ സെയ്യറു താൻ സൊൽവാൻ
സൊൽവറത് മട്ടും താൻ സെയ്വാൻ.. “
പോക്കിരിരാജയിലെ മമ്മൂട്ടിയുടെ പഞ്ച് ഡയലോഗാണിത്.
ഈ പഞ്ച് ഡയലോഗിനെ അന്വർത്ഥമാക്കുന്നതാണ് മധുരരാജയിൽ വൈശാഖും ടീമും മമ്മൂട്ടി ആരാധകർക്കായി ഒരുക്കിവച്ചിട്ടുള്ള വിഭവങ്ങൾ. ഒരു പക്കാ മാസ്സ് എന്റർടെയിനർ.
മമ്മൂട്ടി എന്ന താരത്തിൽ നിന്ന് നിങ്ങൾ എന്ത് പ്രതീക്ഷിക്കുന്നുവോ അത് നിങ്ങൾക്ക് കിട്ടും.. നിങ്ങൾ പ്രതീക്ഷിക്കുന്നത് മമ്മൂട്ടിയിൽ നിന്ന് കിട്ടിയിരിക്കും.!
അത്രയ്ക്കും ആത്മവിശ്വാസം ഈ സിനിമയിൽ മമ്മൂട്ടിക്കും വൈശാഖിനും ടീമിനും ഉണ്ട് എന്നതാണ് യാഥാർഥ്യം.
അതാണ് മമ്മൂട്ടി പറഞ്ഞത്, “പോക്കിരിരാജ മാസായിരുന്നെങ്കിൽ മധുരരാജാ മരണമാസ്സ് ആയിരിക്കും” എന്ന്.
ഒരുപക്ഷെ മമ്മൂട്ടി ഒരു കൊമേഴ്സ്യൽ സിനിമയേക്കുറിച്ചു ഇത്രത്തോളം ആത്മവിശ്വാസത്തോടെ അടുത്തകാലത്തൊന്നും സംസാരിച്ചിട്ടുണ്ടാകില്ല.
ഒരു സാധാരണ പ്രേക്ഷകന് വേണ്ടതെല്ലാം മധുരരാജയിലൂടെ നൽകുകയാണ് ഇവർ. ഇത് സിനിമയെ കീറിമുറിച്ചു അളക്കുന്ന ബിദ്ധിജീവികൾക്കുള്ളതല്ല, മറിച്ചു എന്റർടൈൻ ചെയ്യാൻ തിയേറ്ററിലെത്തുന്ന പ്രേക്ഷകനെ നൂറുശതമാനം തൃപ്തിപ്പെടുത്തുന്ന, ഹരം കൊള്ളിക്കുന്ന ഒരു മാസ്സ് എന്റർടൈൻമെന്റ് ആയിരിക്കും മധുരരാജാ എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ടുതന്നെയാണ് “കുറച്ചുപേരുടെ വിമർശനങ്ങൾ കേൾക്കാനല്ല, കൂടുതൽ പേരുടെ കൈയടികൾ കേൾക്കാനാണ് എനിക്കിഷ്ടം “എന്ന് വൈശാഖ് പറയുന്നതും.
മമ്മൂട്ടി ചിത്രം മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പോക്കിരാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തെ കുറിച്ച് പ്രതീക്ഷകളും ഏറെയാണ്. സൂപ്പര്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. പോക്കിരിരാജയും പുലിമുരുകനും ഇഷ്ടമായവര്‍ക്ക് ഈ ചിത്രവും ഇഷ്ടമാകുമെന്നാണ് വൈശാഖ് പറയുന്നത്.
‘ഇതൊരു മാസ് ചിത്രമാണ്, മാസ് എന്നാല്‍ ജനക്കൂട്ടം എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ആ അര്‍ഥത്തില്‍ എല്ലാവരെയും രസിപ്പിക്കാന്‍ കഴിയുന്ന കുറെ ഘടകങ്ങള്‍ ചേര്‍ത്താണ് ഈ സിനിമ രൂപകല്പനചെയ്തത്. പോക്കിരിരാജയില്‍ ഇല്ലാത്ത പലതും ഈ ചിത്രത്തിലുണ്ട്. ഫണ്‍, ഇമോഷന്‍സ്, ആക്ഷന്‍ എന്നിവ രസകരമായി ഇവിടെ സമന്വയിപ്പിക്കുന്നുണ്ട്. പ്രേക്ഷകപ്രതീക്ഷ ഏറെയുണ്ടെന്ന് എനിക്കറിയാം. അപ്പോള്‍ പുതിയ ചിത്രം കഴിഞ്ഞ ചിത്രത്തെക്കാള്‍ മുകളില്‍ നില്‍ക്കണം. അതിനാല്‍ ചിത്രം മികച്ചതാക്കാന്‍ വളരെ ശ്രദ്ധാപൂര്‍വമുള്ള ശ്രമം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പോക്കിരി രാജയും പുലിമുരുകനും ഇഷ്ടമായവര്‍ക്ക് ഈ ചിത്രവും ഇഷ്ടമാകും.’ വൈശാഖിന്റെ വാക്കുകൾ.
“പോക്കിരിരാജയിൽ നിങ്ങൾ കണ്ടു ഇഷ്ടപ്പെട്ടു കൈയടിച്ച എല്ലാ ഘടകങ്ങളും മധുരരാജായിലും ഉണ്ടാകും. ഒൻപതു വർഷങ്ങൾക്കിടയിൽ മലയാള സിനിമയുടെ കാഴ്ചകളിലും ടെക്നിക്കൽ സൈഡിലും ഒരുപാട് മാറിയിട്ടുണ്ട്. ആ മാറ്റം ഈ സിനിമയിലും കാണാം. തീർച്ചയായും ഈ വിഷുക്കാലത്തു അടിച്ചുപൊളിക്കാൻ കഴിയുന്ന ഫെസ്റ്റിവൽ മൂടുള്ള ഒരു സിനിമയാകും മധുരാജ” തിരക്കഥാകൃത്തും ചിത്രത്തിന്റെ വിതരണക്കാരനും കൂടിയായ ഉദയകൃഷ്ണയുടെ വാക്കുകൾ.
ചിത്രത്തിന്റെ പ്രീലോഞ്ച് ഇന്ന് വൈകീട്ട് ആറു മണിക്ക് എറണാകുളം ദർബാർ ഗ്രൗണ്ടിൽ വച്ചു നടക്കും. വൻ ജനപങ്കാളിത്തത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പ്രോഗ്രാമിൽ സംബന്ധിക്കും.
