പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജാ, 2008ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രം പോക്കിരിരാജയുടെ രണ്ടാം പതിപ്പാണ് മധുരരാജ. ആക്ഷന് പ്രാധാന്യം നൽകി എത്തുന്ന ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിക്കുന്നത് പീറ്റർ ഹെയ്‌ൻ ആണ്. ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ മ്യൂസിക് നിർവഹിക്കുന്നത്.ഷാജി കുമാറിന്റെതാണ് ക്യാമറ.
മാസ്റ്റർപീസിന് ശേഷം ഉദയ്‌കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഉണ്ട് മധുരരാജയ്ക്ക്. നേരത്തെ ഉദയ്‌കൃഷ്ണ-സിബി കെ തോമസ് കൂട്ട് കേട്ടിൽ പിറന്ന ചിത്രം കൂടി ആയിരിന്നു പോക്കിരിരാജ. 2008ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിൽ ഒന്നായി അറിയപ്പെട്ടു.
ടോമിച്ചൻ മുളകുപാടം നിർമിച്ച പോക്കിരിരാജയുടെ രണ്ടാംപതിപ്പ് നിർമിക്കുന്നത് നെൽസൺ ഐപ് ആണ്. ആദ്യ പതിപ്പിന്റെ തുടർച്ച തന്നെ ആയിരിക്കുമോ രണ്ടാം പതിപ്പും എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. പോക്കിരിരാജ റിലീസ് ചെയ്ത് 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും അടുത്ത ചിത്രത്തിനായി ഒരുമിക്കുന്നത്. ഓഗസ്റ്റ് 9ന് ആദ്യ ഷെഡ്യൂൾ ആരംഭിച്ച ചിത്രത്തിൽ നാളെ മമ്മൂട്ടി മധുരരാജയായി ജോയിൻ ചെയ്യും. 2019 വിഷു റിലീസ് ആയി ചിത്രം തീയ്യറ്ററുകളിൽ എത്തിയേക്കും എന്നാണ് ഏറ്റവും പുതിയ വിവരം.