ഒന്നൊന്നര ട്രെയിലർ അല്ല.. ഇത് അതുക്കും മേലെ നിൽക്കുന്ന ട്രിപ്പിൾ മാസ് ട്രെയിലർ അണിയറയിൽ ഒരുങ്ങുന്നു. മമ്മൂട്ടി ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന മരണമാസ് ട്രെയിലറുമായാണ് മധുരരാജയുടെ രാജകീയ വരവ്. വൈശാഖും കൂട്ടരും അതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഏപ്രിൽ 5നു ദുബൈയിൽ വച്ചാണ് ട്രെയിലർ ലോഞ്ച് പ്ലാൻ ചെയ്യുന്നത്. വർണാഭമായ ചടങ്ങിൽ വച്ചു മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ സാന്നിധ്യത്തിലായിരിക്കും ട്രെയിലർ ലോഞ്ച് നടക്കുക.
Read Also: നെടുമ്പാശ്ശേരി എയർപോർട്ടിലും താരമായി മമ്മൂട്ടി ചിത്രം ഉണ്ട !!
ചിത്രം ഗംഭീരമായി വന്നിട്ടുണ്ട് എന്നാണറിയുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന മാസ്സ് സീനുകൾക്കൊപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷിക്കാൻ ഉള്ള എല്ലാ ചേരുവകളും ചേർത്ത ഒരു മാസ് ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും മധുരരാജ.
വിഷു വെക്കേഷൻ സീസണിലെ പ്രധാന പ്രേക്ഷകരായ കുട്ടികളെയും കുടുംബങ്ങളെയും തിയേറ്ററുകളിലേക്കാകർഷിക്കുന്ന തകർപ്പൻ കോമഡിയും പാട്ടും ഡാൻസും ഒക്കെയായി മധുരരാജ വേറെ ലെവലിൽ തന്നെ ഈ വിഷു വെക്കേഷൻ സീസൺ നമ്പർ വൺ ആയി മാറുമെന്നാണ് പ്രിവ്യു കണ്ടവരുടെ അഭിപ്രായം.
“പോക്കിരിരാജ മാസ് ആയിരുന്നു എങ്കിൽ മധുര രാജ മരണമാസ്” ആയിരിക്കും എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.
പോക്കിരിരാജയും പുലിമുരുകനും തീർത്ത മാസിനും മുകളിൽ നിൽക്കുന്ന ഒരു ചിത്രമായിരിക്കും മധുരരാജെയെന്നു വൈശാഖും ഉറപ്പ് പറയുന്നു.
തിരക്കഥാകൃത്തിന്റെ റോളിൽ മാത്രമല്ല വിതരണക്കാരന്റെ ഉത്തരവാദിത്വം കൂടിയുണ്ട് ഇത്തവണ ഉദയകൃഷ്ണയ്ക്ക്. അതുകൊണ്ടുതന്നെ ഒരു മാസ് സിനിമയ്ക്കുവേണ്ട മാസ് പബ്ലിസിറ്റി തന്നെയാണ് യു.കെ. സിനിമാസ് ഒരുക്കുന്നത്.
നെൽസൺ ഐപ് എന്ന നിർമാതാവിനു എന്നും അഭിമാനിക്കാൻ കഴിയുന്ന ഒരു മാസ് വിജയം തന്നെയാകും മധുരരാജ.
പീറ്റർ ഹെയിന്റെ ത്രസിപ്പിക്കുന്ന സംഘട്ടനവും ഗോപീ സുന്ദറിന്റെ കിടിലം ബിജിഎമ്മും ഷാജിയുടെ മനോഹരമായ ക്യാമറ വർക്കും മഹേഷ് നാരായണന്റെ എഡിററിംഗും ചിത്രത്തിന്റെ മാസ് പരിവേഷത്തിനു മുതൽക്കൂട്ടാകും.
മമ്മൂട്ടിയുടെ രാജയുടെ തകർപ്പൻ പ്രകടനം തന്നെയാകും ചിത്രത്തിന്റെ നട്ടെല്ല്. ഒപ്പം സലിംകുമാറും അജു വർഗീസുമെല്ലാം നമ്മെ ചിരിപ്പിക്കാൻ എത്തും. ജഗപതി ബാബുവിന്റെ വില്ലൻ വേഷവും സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസും എല്ലാമായി ഒരു കളർഫുൾ എന്റെർറ്റൈനെർ ആയി ഈ വിഷുവിനു മധുരം പകരുന്നതാകും മധുരരാജ.