പോക്കിരിരാജ എന്ന മെഗാ ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയായി ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ എത്തുന്ന മമ്മൂട്ടി- ഉദയകൃഷ്ണ-വൈശാഖ് ടീമിന്റെ മധുരരാജ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. റിലീസിന് 2 ദിവസങ്ങൾ ബാക്കി നിൽക്കേ മധുര രാജയെ രാജകീയമായി വരവേൽക്കുന്ന ആരാധകർ ആവേശക്കൊടുമുടിയിലാണ്. സിനിമയുടെ ഫാൻസ് ഷോകൾ മിക്കയിടത്തും ഫുള്ളായതിനാൽ കൂടുതൽ ഫാൻസ് ഷോസ് നടത്തപ്പെടുന്നുണ്ട്. മധുരാജയുടെ പ്രൊമോഷന്റെ ഭാഗമായി ‘പ്രമുഖർ’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരും തിരുവനന്തപുരത്തെ ഒരു കൂട്ടം ആരാധകരും ചേർന്ന് ആറ്റിങ്ങലിൽ 143 അടി ഉയരമുള്ള കട്ട് ഔട്ട് സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. കേരളത്തിൽ ഒരു മലയാള നടന് വേണ്ടി വയ്ക്കുന്ന ഏറ്റവും ഉയരം കൂടിയ കട്ട് ഔട്ടാണിതെന്ന് ഇതിന് നേതൃത്വം നൽകിയ ഷാഹിൻ പറഞ്ഞു.നാളെ രാത്രി 7 മണിക്ക് ഈ റെക്കോർഡ് കട്ട് ഔട്ട് ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ നിന്ന് കോരാണി മാമം പാലം മധ്യേയുള്ള സ്ഥലത്ത് സ്ഥാപിക്കുമെന്നും തുടർന്ന് മമ്മൂക്കയുടെ പാട്ടുകൾ ചേർത്ത തകർപ്പൻ ഡി.ജെ ഉണ്ടാകുമെന്നും ഷാഹിൻ പറഞ്ഞു. മധുരരാജയുടെ ട്രെയിലർ റെക്കോർഡ് കുതിപ്പ് നടത്തുമ്പോഴാണ് സിനിമയുടെ പ്രൊമോഷന് വേണ്ടി റെക്കോർഡ് ഉയരത്തിൽ കട്ട് ഔട്ടും ഉയരുന്നത്. മധുരരാജയുടെ പ്രീ ലോഞ്ച് ഇന്ന് ആഘോഷപൂർവം എറണാകുളത്ത് സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഫാൻസ് അസോസിയേഷന്റെയും ‘അനന്തപുരി സൗഹൃദ കൂട്ടായ്മ’ അടക്കമുള്ള ആരാധക കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വലിയ പ്രചാരണ പരിപാടികളാണ് മധുര രാജയ്ക്ക് വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തപ്പെടുന്നത്. സിനിമാ പ്രേമികളേയും ആരാധകരേയും ആവേശത്തിലാക്കി മധുരരാജ വിഷു റിലീസായി ഏപ്രിൽ പന്ത്രണ്ടിന് തീയേറ്ററുകളിൽ എത്തുമ്പോൾ ബോക്സ് ഓഫീസിൽ മറ്റൊരു ഗംഭീര വിജയം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ.
Related Articles
Latest News
മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...
Latest News
അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...
Reviews
സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...