റിലീസിനു ശേഷം ഷോകളുടെ എണ്ണത്തിൽ റെക്കോർഡ് സ്ഷ്ടിക്കുന്നത് പുതുമയല്ല. എന്നാൽ റിലീസിനു മുൻപുതന്നെ പ്രീ ബുക്കിങ്ങിലൂടെ റെക്കോർഡ് സൃഷ്ടിക്കുകയാണ് മമ്മൂട്ടിയുടെ മരണ മാസ് ചിത്രമായ മധുരരാജ.
വിഷുവിന് പൊട്ടിച്ചിരിയും ആക്ഷനും കട്ട മാസുമായെത്തുന്ന മധുരരാജക്ക് 24 മണിക്കൂർ പ്രദർശനം ഒരുക്കി ചങ്ങരംകുളം മാഴ്‌സ് സിനിമാസ് പുതിയ റെക്കോർഡ് സൃഷ്ടിക്കുന്നു.
ഏപ്രിൽ 12ന് വിഷു റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് ഏപ്രിൽ 13നാണ് 24 മണിക്കൂർ പ്രദർശനം ഒരുക്കിയിരിക്കുന്നത്. അന്ന് പുലർച്ചെ 3 മണിക്കാണ് 24 മണിക്കൂർ പ്രദർശനം ആരംഭിക്കുന്നത്. 12, 13 തീയതികളിലെ എല്ലാ ടിക്കറ്റുകളും അതിവേഗത്തിൽ വിറ്റഴിയുകയാണ്.