മലയാള സിനിമയ്ക്കു ഏറ്റവും അനുകൂലമായ സീസൺ ആണ് വിഷു വെക്കേഷൻ കാലം. വിഷു പോലൊരു ഉൽസവ കാലവും വെക്കേഷനും കൂടിയാകുമ്പോൾ ഫാമിലി പ്രേക്ഷരുടെ വൻ സാന്നിധ്യം തിയേറ്ററിൽ ഉണ്ടാകും എന്നതുകൊണ്ടുതന്നെ ഈ സീസണിൽ സിനിമ തിയേറ്ററുകളിൽ എത്തിക്കുക എന്നത് ഏതൊരു സംവിധായകന്റെയും നിർമ്മാതാവിന്റെയും താരങ്ങളുടെയും പ്രസ്റ്റീജ് വിഷയം കൂടിയാണ്. ഡസൻ കണക്കിന് ചിത്രങ്ങളാണ് ഈ സീസൺ ലക്ഷ്യമിട്ട് തിയേറ്ററുകളിൽ എത്താറുള്ളത്. പതിവുപോലെ ഇക്കുറിയും ആ പതിവ് മലയാളസിനിമ തെറ്റിക്കുന്നില്ല. സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ തുടങ്ങി യുവതാരങ്ങളുടേതും ചെറുബജറ്റ് ചിത്രങ്ങളുമെല്ലാം തന്നെ ഈ ലിസ്റ്റിൽ ഇടം പിടിക്കുന്നു.
പല തരത്തിലുള്ള ഒരുപാട് സിനിമകൾ തിയേറ്ററുകളിൽ എത്തുമെങ്കിലും മലയാള സിനിമയുടെ മുൻകാല ചരിത്രം പരിശോധിച്ചാൽ കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന കോമഡിയും ഫൈറ്റും പാട്ടും ഡാൻസും എല്ലാം ഒന്നുചേർന്ന പക്കാ എന്റെർറ്റൈനെർ ഫിലിമുകളാണ് പലപ്പോഴും ഈ സീസണിൽ വൻ വിജയം നേടുക പതിവ്.
അങ്ങിനെ നോക്കുമ്പോൾ ഈ വിഷു വെക്കേഷൻ സീസണിൽ ഏറ്റവും വിജയ സാധ്യത കണക്കാക്കുന്ന ചിത്രമാണ് മമ്മൂട്ടി -വൈശാഖ് -ഉദയകൃഷ്ണ ടീമിന്റെ മധുരരാജ.
2010-ലെ ഒരു വെക്കേഷൻ സീസണിൽ (2010 മെയ് 7) പോക്കിരി രാജ തിയേറ്ററുകളിൽ എത്തുന്നത്. ഉദയകൃഷ്ണ -സിബി കെ തോമസിന്റെ രചനയിൽ നവാഗതനായ വൈശാഖ് ഒരുക്കിയ മമ്മൂട്ടിയുടെ പോക്കിരിരാജ തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടിയത്. ആക്ഷനും കോമഡിയും പാട്ടും ഡാൻസും എല്ലാമായി ഒരു പക്കാ മാസ് എന്റർടൈനറായി തിയേറ്ററുകളിൽ എത്തിയ പോക്കിരിരാജയെ കുട്ടികളും കുടുംബങ്ങളും യുവാക്കളും ഒരുപോലെ ആവേശത്തോടെ സ്വീകരിക്കുകയായിരുന്നു. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ചിത്രം കോടികൾ കളക്ഷൻ നേടി.
എട്ട് വർഷങ്ങൾക്ക് ശേഷം പോക്കിരി രാജയിലെ രാജ മധുരരാജയായി എത്തുമ്പോൾ ഇൻഡസ്ട്രിയും പ്രേക്ഷകരും ഒരുപോലെ ആവേശത്തോടെ; പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ആക്ഷനും കോമഡിയും ഡാൻസും പാട്ടും എല്ലാമായി മമ്മൂട്ടി മാസ്സ് ആക്കിയ പോക്കിരിരാജ എന്ന കഥാപാത്രത്തിന്റെ തുടർച്ച എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.പോക്കിരിരാജയ്ക്കുശേഷം വൈശാഖ് മമ്മൂട്ടി ഉദയകൃഷ്ണ ഒന്നിക്കുന്നു എന്നതും പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റർ ഹെയിൻ ടീം ഒന്നിക്കുന്നതും മധുരരാജെയുടെ പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു.
https://www.facebook.com/maduraraja.movie/videos/214951352697935/
അതുകൊണ്ടുതന്നെ വിഷുച്ചിത്രങ്ങളിൽ മറ്റെല്ലാ ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കി തിയേറ്ററുകാരുടെയും പ്രേക്ഷരുടെയും നമ്പർ വൺ ചോയ്സായി മധുരരാജ മാറിക്കഴിഞ്ഞു.
നെൽസൺ ഐപ് സിനിമാസിന്റെ ബാനറിൽ മുപ്പത് കോടി ബജറ്റിൽ തീർത്ത ഈ ബ്രഹ്‌മാണ്ഡ ചിത്രം ഏപ്രിൽ 12-ന് യു കെ മോഷൻ പിക്ചേഴ്സ് തിയേറ്ററുകളിൽ എത്തിക്കും.