മമ്മൂട്ടി വൈശാഖ് ടീമിന്റെ മെഗാമാസ്സ് ചിത്രമായ മധുരരാജെയുടെ തീസർ ഇന്ന് വൈകീട്ട് ആറു മണിയ്ക്ക് റിലീസ് ചെയ്യും. വൈശാഖിന്റെ യൂട്യൂബ് ചാനൽ വഴിയാണ് തീസർ റിലീസ് ചെയ്യുന്നത്. നാല്പതു സെക്കൻഡ് ദൈർഘ്യമുള്ള തീസർ ഗംഭീരമായിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. തീസാറിനൊപ്പം ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു പഞ്ച് ഡയലോഗും ഉണ്ടാകുമെന്നറിയിന്നു.
ആരാധകരെല്ലാം ആവേശത്തോടെയാണ് തീസറിനായി കാത്തിരിക്കുന്നത്.

നെൽസൺ ഐപ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ് നിർമ്മിച്ച മധുരരാജ ഏപ്രിൽ 12ന് വിഷു ചിത്രമായി തിയേറ്ററുകളിൽ എത്തും. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. സംഗീതം ഗോപി സുന്ദർ. ക്യാമറ ഷാജി കുമാർ. യു കെ സ്റ്റുഡിയോസ് ആണ് വിതരണം
