‘പോക്കിരിരാജ’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘മധുരരാജ’ യുടെ സെക്കൻഡ് ഷെഡ്യൂൾ നവംബർ എട്ടിന് ആരംഭിക്കും. 25 ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഘട്ടത്തിൽ മമ്മൂക്ക ഉണ്ടാകില്ല. തുടർന്ന് 40 ദിവസങ്ങൾ മമ്മൂക്ക ഉൾപ്പെടുന്ന രംഗങ്ങളാണ് ചിത്രീകരിക്കുക. വമ്പൻ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയ്ക്ക് ഉദയകൃഷ്ണയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വൻ താരയുടെ സാന്നിധ്യവുമുണ്ട്. പീറ്റർ ഹെയ്ൻ ഒരുക്കുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റായിരിക്കും. മധുരരാജയുടെ മോഷൻ പോസ്റ്റർ നവംബർ മൂന്നിന് സീ മലയാളം ചാനലിലും മമ്മൂക്കയുടെ ഫെയ്സ് ബുക്ക് പേജിലും റിലീസ് ചെയ്യും. സീ മലയാളം റെക്കോർഡ് തുകയ്ക്കാണ് മധുരരാജയുടെ സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കിയത് .നെൽസൺ ഐപ്പാണ് മധുരരാജയുടെ നിർമാതാവ്. ബോക്സ്ഓഫീസിൽ പ്രകമ്പനം സൃഷ്ടിക്കാനൊരുങ്ങുന്ന മെഗാ സ്റ്റാറിന്റെ മറ്റൊരു വമ്പൻ ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്
