Connect with us

Hi, what are you looking for?

Latest News

മധുരരാജ 50 കോടി ക്ലബ്ബിൽ; 10 ദിവസത്തെ കളക്ഷൻ പുറത്തുവിട്ട് നിർമ്മാതാവ്

രാജയുടെ മരണമാസ്സ്‌ രണ്ടാം വരവിനെ അതിലും മാസ്സാക്കി പ്രേക്ഷകലക്ഷങ്ങൾ. ആദ്യദിനം 9.12 കോടി വേൾഡ് വൈഡ് കളക്ഷൻ നേടിയ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഹിറ്റ് മേക്കർ വൈശാഖ് വീണ്ടും പ്രേക്ഷകമനം അറിഞ്ഞ് ഒരുക്കിയ മധുരരാജ മമ്മൂക്കയുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടും മികച്ച കോമഡികൾ കൊണ്ടും സമ്പന്നമാണ്. ഇപ്പോളിതാ മധുരരാജയുടെ 10 ദിവസത്തെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാവ് നെൽസൺ ഐപ്. 10 ദിവസം കൊണ്ട് വേൾഡ് വൈഡ് നേടിയ കളക്ഷൻ 58.7 കോടി രൂപയാണ്. തിയേറ്റർ കളക്ഷൻ മാത്രമായാണ് 58 കോടി നേടിയിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്ക് സീ ചാനൽ സ്വന്തമാക്കിയിരുന്നു. 14 കോടി രൂപയ്ക്ക് ! മറ്റു റൈറ്റുകൾ എല്ലാം അടക്കം നോക്കുകയാണെങ്കിൽ ഇതിനകം 85 കോടിയുടെ ബിസിനസ്സ് ചിത്രം നടത്തിയതായാണ് അറിവ്.
ഇതോടെ 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ മമ്മൂട്ടി സിനിമയാണ് മധുരരാജ. ഗ്രേറ്റ്‌ ഫാദർ,  അബ്രഹാമിന്റെ സന്തതികൾ എന്നിവയാണ് നേരത്തെ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയ മമ്മൂട്ടിയുടെ മലയാള ചിത്രങ്ങൾ. ഒപ്പം മമ്മൂട്ടിയുടെ  യാത്ര എന്ന തെലുങ്ക് ചിത്രവും 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.
ഒരു  വർഷം തന്നെ മൂന്നു ഭാഷകളിലായി സൂപ്പർ വിജയം നേടുന്ന ഇന്ത്യയിലെ ഏക നടൻ എന്ന അപൂർവ ബഹുമതിയും മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നു.
പേരന്പ് പോലൊരു ക്ലാസ് ചിത്രം 35 കോടിയുടെ കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇതും ഒരു റെക്കോർഡ് ആണ്. പ്രത്യേകിച്ചും തമിഴിൽ ഒരു  ക്ലാസ് ചിത്രം ഇതുപോലെ മാസ് വിജയം നേടുന്നതും അപൂർവമാണ്.

മധുരരാജ ഇപ്പോഴും ഫുൾ ഹൗസിൽ ആണ് പല കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുന്നത്. ഇപ്പോഴും ടിക്കറ്റ് കിട്ടാതെ നിരവധി പേരാണ് മടങ്ങുന്നത്. അതും കുടുംബ പ്രേക്ഷകർ. കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബ പ്രേക്ഷകർ ഏറ്റെടുത്തതാണ് മധുരരാജെയുടെ ഗംഭീര വിജയത്തിനു തുണയായത്.
ജിസിസിയിലും മറ്റു വിദേശ രാജ്യങ്ങളിലും ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. ജിസിസിയിൽ ഇതിനകം പത്തു കോടിയോളം കളക്ഷൻ നേടിയ മധുരരാജ അമേരിക്കയിലും വൻ കളക്ഷനാണ് നേടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A