സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ‘വണ്‍’. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വളരെ അതികം പ്രേക്ഷക ശ്രദ്ധയാണ് പുതിയ പോസ്റ്റർ നേടിയിരിരിക്കുന്നത്, സിനിമയിൽ വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി മുഖ്യമന്ത്രി ആകുമ്പോൾ പ്രേക്ഷകർക്ക് ആകാംഷ ഏറെയാണ്.
മധു, ജോജു ജോര്‍ജ്, മുരളി ഗോപി, അലെൻസിയർ, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്,സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, സുധീർ കരമന, മാത്യുസ് , നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
നടി അഹാനയുടെ സഹോദരിയും നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇഷാനിയുടെ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. വൻ ജനശ്രദ്ധയാണ് ടീസർ നേടിയത്, ചിത്രത്തിന്റെ ട്രൈലെർ ഈ മാസം പകുതിയോടെ പ്രേക്ഷകരിലേക്ക് എത്തും, ഏപ്രിൽ ആദ്യവാരമായിരിക്കും ചിത്രം തീയ്യറ്ററുകളിൽ എത്തുക.