പ്രേക്ഷകരുടെ മനസ്സു നിറച്ചു നടനഗന്ധർവന്റെ ഗാനഗന്ധർവ്വൻ സൂപ്പർ ഹിറ്റിലേക്ക്. വേൾഡ് വൈഡ് റിലീസായി എത്തിയ ചിത്രം എല്ലായിടത്തും ഒരേ അഭിപ്രായമാണ് നേടുന്നത്. കേരളത്തിനൊപ്പം ജിസിസി യിലും മറ്റു രാജ്യങ്ങളിലും മികച്ച കളക്ഷൻ നേടിയാണ് ചിത്രം പ്രദർശനം തുടരുന്നത്. കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ രസിക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ എന്ന അഭിപ്രായം വ്യാപകമായതോടെ ചിത്രത്തിന് തിരക്കും വർധിക്കുകയാണ്.