ഹാദിക് റഫീഖ്
മമ്മൂക്കയുടെ ഇതുവരെയുള്ള പോലീസ് വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പോലീസ് കഥാപാത്രമായിരിക്കും ഉണ്ട യിലെ സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ സി പി എന്ന് സംവിധായകൻ ഖാലിദ് റഹ്‌മാൻ. മമ്മൂട്ടി ടൈംസ് മാഗസിനുമായുള്ള അഭിമുഖത്തിലാണ് ഖാലിദ് റഹ്‌മാൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
“മമ്മൂക്ക അവതരിപ്പിക്കുന്ന മണി സാർ എന്ന കഥാപാത്രത്തിൽ വ്യത്യസ്‌തകൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഇതിനു മുൻപ് മമ്മൂക്ക ചെയ്ത പോലീസ് കഥാപാത്രങ്ങൾ എല്ലാം എനിക്ക് പ്രിയപ്പെട്ടവയാണ്. അതിൽ മിക്കതും ആക്‌ഷൻ ഓറിയന്റഡായും തോന്നിയിട്ടുണ്ട്. ഉണ്ടയിൽ മണി സാർ ആക്‌ഷൻ ചെയ്യുന്നുണ്ടെങ്കിലും കുറച്ചു റിയലിസ്റ്റിക്കായി കൂടി സാഹചര്യങ്ങളോട് പെരുമാറുന്നതായി കാണാം.”
“പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത് ഉണ്ട എന്ന സിനിമയിലൂടെ ഞാൻ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുകയാണ്. ഉണ്ട കണ്ടറിയൂ എന്നാണു എനിക്ക് പ്രേക്ഷകരോട് പറയാനുള്ളത്. ” ഖാലിദ് റഹ്‌മാൻ പറഞ്ഞു.
ഖാലിദ് റഹ്‌മാനുമായുള്ള വിശദമായ അഭിമുഖം മമ്മൂട്ടി ടൈംസ് മാഗസിന്റെ ഉണ്ട സ്പെഷ്യൽ പതിപ്പിൽ വായിക്കാം. മമ്മൂട്ടി ടൈംസ് മാഗസിന്റെ ഡിജിറ്റൽ എഡിഷൻ ഗൂഗിൾ പ്ലേ ബുക്സിലും ലഭ്യമാണ്.
https://play.google.com/store/books/details/Mammootty_Times_Mammootty_Times?id=i_acDwAAQBAJ&gl=in
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ഉണ്ട നാളെ (ജൂൺ 14) തിയേറ്ററുകളിൽ എത്തുകയാണ്. മൂവി മില്ലും ജെമിനി സ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഉണ്ട ജെമിനിയാണ് വിതരണം. 170 ഓളം തിയേറ്ററുകളിലാണ് ചിത്രം എത്തുന്നത്.