മമ്മൂക്കയെ കണ്ട സന്തോഷത്തിൽ ‘കുഞ്ഞു ആരാധിക’ ഐമി നാഷ്!
മോഡൽ താരമായ ഐമി നാഷ് എന്ന കൊച്ചു മിടുക്കി സോഷ്യൽ മീഡിയയിൽ വൈറലായത് പെട്ടെന്നായിരുന്നു. തന്റെ ആരാധനാപാത്രമായ മമ്മൂട്ടിയുടെ മധുരരാജെയുടെ ഫോട്ടോയും പുടിച്ചുകൊണ്ടുള്ള ഐമിയുടെ ചിത്രം പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തതോടെയാണ് ഒറ്റദിവസം കൊണ്ട് ഐമി നാഷ് സോഷ്യൽ മീഡിയയിൽ താരമായത്. മമ്മൂട്ടിയുടെ ശ്രദ്ധയിലും ആ വാർത്ത പെട്ടിരുന്നു.
മമ്മൂട്ടി ഫാൻസ് അസോസിയേഷനിലെ ആദ്യത്തെ കുട്ടി മെമ്പർ…
കടുത്ത മമ്മൂട്ടി ആരാധികയായ ഈ കൊച്ചു മോഡലിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മമ്മൂക്കയെ ഒന്നു നേരിൽ കാണുക, ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുക.
മകളുടെ ആ വലിയ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാൻ പിതാവായ നൗഷാദ് തന്നെ മുന്നിട്ടിറങ്ങി. അങ്ങിനെ തൃശൂർ പെരിങ്ങോട്ടുകരയിൽ ഗാനഗന്ധർവന്റെ ലൊക്കേഷനിൽ എത്തി. ലൊക്കേഷനിൽ എത്തിയ മമ്മൂക്ക ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും ആ കുഞ്ഞു ആരാധികയെ തിരിച്ചറിഞ്ഞു. അദ്ദേഹം നേരിട്ട് കുട്ടിയുടെ അടുത്തെത്തി വിശേഷങ്ങൾ ഒക്കെ ചോദിച്ചു.
മമ്മൂക്കയോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നൈമി നാഷും പിതാവ് നൗഷാദും മടങ്ങിയത്.
മകളുടെ ഏറ്റവും വലിയ ആഗ്രഹം സാധിപ്പിച്ചുകൊടുത്ത സന്തോഷത്തിലായിരുന്നു നൗഷാദ്. അതിനു അവസരം ഒരുക്കിക്കൊടുത്ത മമ്മൂട്ടി ടൈംസിനോടും മമ്മൂക്കയുടെ പേഴ്സണൽ സെക്രട്ടറി ജോർജിനോടും കടപ്പാടുണ്ട് എന്നും നൗഷാദ് പറഞ്ഞു. മമ്മൂട്ടി ഫാൻസ് അസോസിയേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ കൂടിയാണ് ഐമി.