“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ സിനിമ.”
പ്രവീൺ ളാക്കൂർ
“ചെറിയ പ്രായം മുതൽ മമ്മൂക്കയുടെ വലിയ ഒരു ആരാധികയാണ് ഞാൻ. അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചത് എനിക്ക് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.
കലാസദൻ ഉല്ലാസിന്റെ ഭാര്യ മിനി എന്ന കഥാപാത്രത്തെയാണ് ഞാൻ ഗാനഗന്ധർവനിൽ അവതരിപ്പിക്കുന്നത്. ഭർത്താവ്, കുട്ടി എന്നിവർക്കു വേണ്ടി മാത്രം ജീവിക്കുന്ന നാട്ടിൻപുറത്തുകാരിയായ ഒരു പാവം വീട്ടമ്മ.
ഒരു തുടക്കക്കാരി എന്ന നിലയിൽ എല്ലാ വിധ പിന്തുണയും മമ്മൂക്ക നൽകി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ സിനിമ.
മലയാള സിനിമയിലെ പ്രഗത്ഭരായ നിരവധി അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ ഈ സിനിമയിലൂടെ സാധിച്ചു എന്നതും വലിയ ഭാഗ്യമായി കരുതുന്നു.
ഗാനഗന്ധർവനിൽ എനിക്ക് അഭിനയിക്കാൻ അവസരം നൽകിയ രമേഷേട്ടൻ, ഹരിയേട്ടൻ, ആന്റോ ചേട്ടൻ തുടങ്ങി എല്ലാവരോടും വലിയ കടപ്പാടുണ്ട്. അളഗപ്പൻ സാറിനെ പോലെ പ്രഗത്ഭനായ ഒരു ക്യാമറാമാൻ അടക്കം ഈ സിനിമയുടെ ഭാഗയമായവരെല്ലാം ഏറെ കഴിവ് തെളിയിച്ചവരാണ്. അവരോടൊപ്പമൊക്കെ പ്രവർത്തിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു. ഒരു മികച്ച സിനിമയുടെ ഭാഗമായി അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ് ഗാനഗന്ധർവനിലൂടെ ലഭിച്ചത്. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഉണ്ടാകണം എന്ന് അഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു. “