ഗാനഗന്ധർവനിൽ ഒരു വക്കീലിന്റെ വേഷത്തിലാണ് ശാന്തി പ്രിയ അഭിനയിക്കുന്നത്. കാലസദൻ ഉല്ലാസിന്റെ ജീവിതത്തിൽ നിർണ്ണായകമായ ഒരു റോളുണ്ട് ഈ വക്കീലിന്. ഗാനഗന്ധർവൻ വിശേഷങ്ങളും മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നു, ശാന്തി പ്രിയ.
“മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നത് ദൈവാനുഗ്രഹം എന്ന് കരുതാനാണ് എനിക്കിഷ്ടം. അദ്ദേഹത്തെ എങ്ങനെ വിശേഷിപ്പിച്ചാണ് മതിയാവുക. ഇത്രയധികം ജെനുവിനായ വ്യക്തികളെ കാണാൻ പ്രയാസമാണ്. ഒരു വക്കീലായാണ് ഞാൻ സിനിമയിൽ എത്തുന്നത്. സൗണ്ട് മോഡുലേഷൻ അടക്കമുള്ള കാര്യങ്ങളിൽ അദ്ദേഹം നൽകിയ ഉപദേശങ്ങൾ വളരെ സഹായകമായി. മമ്മൂക്കയിലെ നടന്റെ ഗംഭീര പ്രകടനം നേരിട്ട് കാണാൻ സാധിച്ചു എന്നതും ഈ സിനിമ നൽകിയ ഭാഗ്യമാണ്. ഇതുപോലെ ഒരു മികച്ച ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതും ഏറെ സന്തോഷം പകരുന്നു.
കുടുംബ പ്രേക്ഷകർക്ക് അടക്കം എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിലാണ് ഗാനഗന്ധര്വൻ ഒരുക്കിയിരിക്കുന്നത് . മികച്ച അഭിനേതാക്കളുടെ നിരയും നല്ല പാട്ടുകളും ഒക്കെയായി ഒരു നല്ല എന്റർടൈനർ എന്ന നിലയിലാണ് രമേശേട്ടനും ഹരിയേട്ടനും ഈ സിനിമ ഒരുക്കിയിരിക്കുന്നത്.മമ്മൂക്കയുടെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് ഉല്ലാസ്. എല്ലാവരുടേയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു”
