മലയാള സിനിമയ്ക്ക് എണ്ണമറ്റ പുതുമുഖങ്ങളെ സംഭാവന ചെയ്ത മഹാ നടന്റെ അനുഗ്രഹത്തോടെ അദ്ദേഹത്തോടൊപ്പം തന്നെ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിക്കുക, ആ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാകുക. സ്വപ്ന സമാനമായ ഈ അവസരത്തിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് രതീഷ് കൃഷ്ണൻ എന്ന യുവ നടൻ. അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത് മമ്മൂക്ക വഴിയാണെന്ന് പറയുന്ന രതീഷ് തന്റെ ആരാധനാപാത്രമായ മലയാളത്തിന്റെ മഹാ നടനൊപ്പം വേഷമിടാൻ കഴിഞ്ഞത് പുണ്യം ആണെന്ന് കരുതുന്നു.ഐ.ടി ജീവനക്കാരനായ രതീഷ് കൃഷ്ണൻ മുൻപ് ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. യാദൃശ്ചികമായി മമ്മൂക്കയെ പരിചയപ്പെട്ട രതീഷ് തന്റെ അഭിനയ മോഹം അദ്ദേഹത്തോട് വെളിപ്പെടുത്തി. അപ്രതീക്ഷിതമായി അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടനായ മമ്മൂക്കയോടൊപ്പമുള്ള അഭിനയം തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ ആകാത്ത അനുഭവമായിരുന്നു എന്ന് പറയുന്ന രതീഷ് സിനിമയിൽ വീണ്ടും മികച്ച വേഷങ്ങൾക്കായി താൻ കാത്തിരിക്കുകയാണ് എന്നും കൂട്ടിച്ചേർത്തു