Connect with us

Hi, what are you looking for?

Latest News

“മമ്മൂക്ക വീണ്ടും കാക്കി അണിയുന്നു എന്ന് കേട്ടപ്പോൾ തന്നെ ഉണ്ട  ചെയ്യാൻ ഞാൻ  തീരുമാനിക്കുകയായിരുന്നു” -കൃഷ്ണൻ സേതു കുമാർ

മലയാള സിനിമക്ക് വ്യത്യസ്തങ്ങളായ കുറച്ചു നല്ല സിനിമകൾ സമ്മാനിച്ച നിർമ്മാതാവാണ് കൃഷ്ണൻ സേതുകുമാർ. ഒരു സിനിമ എന്നത് കലാപാരമായും വിനോദപരമായും തീയറ്ററിൽ എത്തുന്ന പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താൻ കഴിയുന്ന ഒന്നാവണം എന്ന് വിശ്വസിക്കുന്ന കൃഷ്ണൻ സേതു കുമാറിന്റെ മൂവി മില്ലും ജെമിനി സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന  ഉണ്ട ജൂൺ 14ന് തിയേറ്ററുകളിൽ എത്തുകയാണ്.

മമ്മൂക്കയോടൊപ്പം ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് കൃഷ്ണൻ സേതുകുമാർ.

‘മമ്മൂക്കയെ പോലുള്ള ഒരു മോസ്റ്റ് ടാലൻറ്റഡ് ആക്റ്റർക്കൊപ്പം  സിനിമ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. മമ്മൂക്ക വീണ്ടും കാക്കി അണിയുന്നു എന്ന് കേട്ടപ്പോൾ തന്നെ ഈ സിനിമ ഞാൻ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. മമ്മൂക്കക്കൊപ്പം പ്രവൃത്തിച്ചപ്പോൾ ജീവിതത്തെക്കുറിച്ചു തന്നെ കൂടുതൽ മനസിലാക്കാൻ കഴിഞ്ഞെന്നു വേണമെങ്കിൽ പറയാം. മമ്മൂക്കയുടെ പ്രൊഫഷണലിസം, ഡെഡിക്കേഷൻ, എന്നിവയെല്ലാം തീർച്ചയായും പുതുതലമുറ അറിയാൻ ശ്രമിക്കേണ്ടതാണ്.”

” തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. ഉണ്ടയിലേക്ക് എന്നെ ആകർഷിച്ച മറ്റൊരു ഘടകം മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂക്കക്കൊപ്പം ആദ്യമായി ഒരു സിനിമ ചെയ്യാൻ ഉള്ള അവസരം ലഭിച്ചപ്പോൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. “

“സൗത്ത് ഇന്ത്യയിൽ  നിന്നുള്ള ഒരു സർക്കിൾ ഇൻസ്‌പെക്‌ടറും അദ്ദേഹത്തിൻറ്റെ കൂടെയുള്ള കുറച്ചു പോലീസ്കാരും ചേർന്ന് നോർത്ത് ഇന്ത്യയിൽ ഒരിടത്തേക്ക് ഇലക്ഷൻ ഡ്യൂട്ടിക്കു വേണ്ടി പോകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് ഉണ്ട പറയാൻ ശ്രമിക്കുന്നത്. തീർത്തും അപരിചിതമായ ഒരു സാഹചര്യത്തിൽ എത്തിപ്പെടുമ്പോൾ ആ പോലീസ് സംഘം നേരിടുന്ന വെല്ലുവിളികളും ഒപ്പം അവർ അതിനെ എങ്ങനെയൊക്കെ അതിജീവിക്കുന്നു എന്നത് കൂടിയാണ് ഈ സിനിമയുടെ ഒരു പ്രമേയം. ഉണ്ടയുടെ ചിത്രീകരണം നടന്നിരിക്കുന്നത് ചത്തീസ്ഘട്ട്, കാസർക്കോട്,കണ്ണൂർ, വയനാട്,എർണാകുളം,തൃശൂർ, മൈസ്സൂർ,തുടങ്ങി സ്ഥലങ്ങളിൽ ആണ്.മലയാളത്തിൻറ്റെ  അഭിമാനമായ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും കാക്കി അണിയുന്നു എന്നതാവും ഉണ്ടയുടെ ഹൈലൈറ്റ്.

മമ്മൂക്ക ഇതിനു മുൻപ് ഒരുപാട് പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു മമ്മൂക്ക ഇതിനു മുൻപ് ചെയ്ത മറ്റു പോലീസ് വേഷങ്ങളിൽ നിന്നെല്ലാം കുറച്ചു കൂടി റിയാലിസ്റ്റിക്ക് ആണ് മണിസാർ എന്ന കഥാപാത്രം. അതിശയോക്തിയോ അതിഭാവുകത്വമോ ഒന്നും ഇല്ലാത്ത തീർത്തും സാധാരണക്കാരനായ ഒരു ക്യാമ്പ് സർക്കിൾ ഇൻസ്പെക്ടർ. മമ്മൂക്കയുടെ മറ്റൊരു മികച്ച കഥാപാത്രത്തെ മണിസാറിലൂടെ പ്രേക്ഷകർക്കു ഉണ്ടയിൽ കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു .ഒപ്പം കുടുംബ സമേതം ആസ്വദിക്കാൻ.കഴിയുന്ന ഒരു ഫാമിലി എന്റർടെയിനർ കൂടിയാണ് ഉണ്ട. 

സേതുകുമാറുമായി മമ്മൂട്ടി ടൈംസ് പ്രതിനിധി അരുൺ ഗോവിന്ദ് നടത്തിയ അഭിമുഖത്തിന്റെ വിശദഭാഗങ്ങൾ ഉടൻ പറത്തിറങ്ങുന്ന മമ്മൂട്ടി ടൈംസിന്റെ ഉണ്ട സ്പെഷ്യൽ എഡിഷനിൽ വായിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Flash Back

അന്യഭാഷകളിൽ മമ്മൂട്ടിയോളം തിളങ്ങിയ മറ്റൊരു അഭിനേതാവ് വേറെയില്ല. ഭാഷയും ദേശവും കടന്ന് മമ്മൂട്ടി കഥാപാത്രങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുന്നതിന് ചലച്ചിത്ര ലോകം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരുടെയും എഴുത്തുകാരുടേയും സിനിമകളിൽ...

Latest News

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ‘ബിഗ് ബി’ എന്ന എക്കാലത്തെയും മികച്ച സ്റ്റൈലിഷ് എന്റർടൈനറിന്റെ തുടർച്ചയായി എത്തുന്ന ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള...

Latest News

അംബേദ്കറാകാനും പഴശിരാജയാകാനും ബഷീറാകാനും ചന്തുവാകാനും വൈ എസ് ആർ ആകാനും… അങ്ങിനെ ചരിത്രമാകട്ടെ, ബയോപിക് ആകട്ടെ, ഇതിഹാസമാകട്ടെ… സംവിധായകരുടെ ആദ്യ ചോയ്‌സ് ആയി മമ്മൂട്ടി മാറുന്നു… അതേ… ചരിത്രം വഴിയൊരുക്കുന്നു, ഈ നായകനുവേണ്ടി…...

Latest News

രണ്ട് മണിക്കൂർ 11 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ക്ളീൻ ‘യു ‘ സർട്ടിഫിക്കറ്റാണ്. 

© Copyright 2021 Mammootty Times | Designed & Managed by KP.A