സിനിമ കഴിഞ്ഞാല്‍ തികഞ്ഞ കുടുംബനാഥനായ ആരേയും അറിയിക്കാതെ ഒരുപാട് പേരെ സഹായിച്ച മമ്മൂട്ടിയെയാണ് താൻ പഠിച്ചതെന്ന് ടിനി ടോം.പുറത്ത് നിന്ന കാണുന്നവര്‍ക്കു പരുക്കനായി തോന്നുമെങ്കിലും അടുത്തറിയുന്നവരെയെല്ലാം സ്‌നേഹം കൊണ്ട് വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി.മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച സമ്മാനത്തെ പറ്റി ടിനി ടോം ഒരിക്കല്‍ പറഞ്ഞിരുന്നു.”പ്രാഞ്ചിയേട്ടനു ശേഷം മമ്മൂക്ക ഒരു ദിവസം എനിക്കൊരു ഷര്‍ട്ടും കണ്ണടയും സമ്മാനമായി തന്നു മമ്മൂക്ക ഉപയോഗിച്ച ഷര്‍ട്ട് തന്നെയായിരുന്നു അത്. ഇന്ന് എനിക്ക് അദ്ദേഹം എനിക്കയച്ചു തന്ന ഫോട്ടോ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് സമ്മാനമായി തന്ന അതേ ഷര്‍ട്ട് ധരിച്ച് മമ്മൂട്ടി ശ്രീദേവി, രജനി കാന്ത് ജയലളിത എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു അത്, ആ ഷര്‍ട്ടിന്റെ പ്രായം മനസിലായോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു.അദ്ദേഹം തന്ന സമ്മാനം എത്രത്തോളം അമൂല്യമാണെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്.ഒരു വിന്റേജ് നിധി പോലെ ഇന്നും ഞാന്‍ ആ സമ്മാനം സൂക്ഷിച്ചു വെയ്ക്കുന്നു”