Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടിയും സത്യൻ അന്തിക്കാടും; ദുൽഖറും അനൂപ് സത്യനും: രണ്ട് തലമുറകളുടെ അപൂർവ സംഗമം

ഇരുപത്തി രണ്ട് വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാടും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോൾ അനൂപ് സത്യൻ ഒരുക്കുന്ന ആദ്യ ചിത്രത്തിൽ ദുൽഖർ സൽമാൻ നിർമ്മാതാവായും അഭിനേതാവായും എത്തുന്നു. 

ഇരുപത്തിരണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി നായകനാകുമ്പോൾ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രത്തിൽ  മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നിർമ്മാതാവിന്റെയും അഭിനേതാവിന്റെയും റോളിൽ എത്തുന്നു.
രണ്ടു തലമുറകൾ തമ്മിലുള്ള ഒത്തുചേരൽ ഒരേ സമയം എന്നതും അപൂർവമായ ഒന്നായി മാറുകയാണ്.
മമ്മൂട്ടിയും സത്യൻ അന്തിക്കാടുമൊക്കെ ഏകദേശം ഒരേ സമയത്ത് സിനിമയിൽ എത്തിയവരാണ്. എൺപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിൽ ചുവടുറപ്പിച്ച  നായകനും സംവിധായകനും. എന്നാൽ ഇവർ ഒന്നിച്ചു വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളൂ. ഗ്രാമീണ പശ്ചാത്തലത്തിൽ ഹാസ്യത്തിന് പ്രാധാന്യം നൽകി സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രങ്ങളിൽ കൂടുതലും മോഹൻലാൽ ആയിരുന്നു നായകൻ.  അതേ പാറ്റേണിൽ മമ്മൂട്ടിയെ നായകനാക്കി സത്യൻ ഒരുക്കിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് പക്ഷെ ബോക്സ്ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല. എന്നാൽ മമ്മൂട്ടിക്കുവേണ്ടി തന്റെ സ്ഥിരം ട്രാക്കുവിട്ട് നഗര പശ്ചാത്തലത്തിൽ സത്യൻ ഒരുക്കിയ ‘അർത്ഥം’ എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി. മമ്മൂട്ടിയുടെ ഏറെ സ്റ്റൈലിഷ് ആയ ഒരു കഥാപാത്രം കൂടിയായിരുന്നു അർത്ഥത്തിലെ ബെൻ നരേന്ദ്രൻ. ശരണ്യ നായികയായ ആ ചിത്രത്തിൽ ജയറാം,  ശ്രീവനിവാസൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

പിന്നീട് സത്യനും മമ്മൂട്ടിയും ഒന്നിക്കുന്നത് കളിക്കളം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ആൾമാറാട്ടം നടത്തി മോഷണം നടത്തുന്ന മമ്മൂട്ടിയുടെ  കഥാപാത്രം ഏറെ രസകരവും ത്രില്ലിങ്ങുമായിരുന്നു. ചിത്രം സൂപ്പർ ഹിറ്റായി.
 പിന്നീട്  ഒരു ഗോളാന്തര വാർത്ത,  നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്,  ഒരാൾ മാത്രം എന്നീ ചിത്രങ്ങൾ സത്യൻ -മമ്മൂട്ടി ടീമിന്റേതായി പുറത്തുവന്നു.
1997-ൽ പുറത്തുവന്ന ഒരാൾ മാത്രം എന്ന ചിത്രത്തിന് ശേഷം 22 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടിയും സത്യനും ഒന്നിക്കുന്നത്. ഇക്‌ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ ഏറെ പ്രത്യേകതകൾ ഉള്ള ഒരു കഥാപാത്രത്തെയാണ് സത്യൻ ഇക്‌ബാൽ ടീം മമ്മൂട്ടിക്കായി ഒരുക്കുന്നത്. കെ ടി സി നിർമ്മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പിൽ സത്യൻ. മിക്കവാറും 2020-ലെ   മമ്മൂട്ടിയുടെ വിഷുപ്പടമായി ഈ ചിത്രം തിയേറ്ററുകളിൽ എത്തിയേക്കാം..

വർഷങ്ങൾക്കുശേഷം സത്യനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഒരുക്കങ്ങൾ നടക്കവെയാണ് സത്യന്റെ മകൻ അനൂപ് സത്യനും മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും ഒന്നിക്കുന്ന വാർത്തയും പുറത്തുവന്നിരിക്കുന്നത്.
അനൂപ് സത്യൻ ആദ്യമായി സംവിധായനാകുന്ന ചിത്രം നിർമ്മിക്കുന്നതോടൊപ്പം ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് ദുൽഖർ. സുരേഷ് ഗോപിയും ശോഭനയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പ്രിയദർശന്റെ മകൾ കല്യാണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇങ്ങിനെ മലയാള സിനിമയിലെ ശ്രദ്ധേയരായ  രണ്ടു തലമുറകളുടെ അപൂർവ  സംഗമത്തിന് ഒരേസമയം സാക്ഷ്യം വഹിക്കുകയാണ് മലയാള സിനിമ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A