പേരൻപ് എന്ന സിനിമയും അതിൽ അമുദവൻ എന്ന കഥാപാത്രമായി ജീവിച്ച മമ്മൂട്ടിയും ഒരു അത്ഭുതമായി മാറുകയാണ്. പ്രേക്ഷകരും സിനിമാ നിരൂപകരും മാത്രമല്ല, സിനിമയിലെ സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും എല്ലാം തന്നെ മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുകയാണ്. ഒരു ചിത്രത്തിലെ അഭിനയത്തിന് ഇത്രയേറെ പ്രശംസ കിട്ടിയ ഒരു നടൻ കഴിഞ്ഞ പത്തുപതിനഞ്ചു വർഷത്തെ ഇന്ത്യൻ സിനിമാ ചരിത്രം എടുത്താൽ ഉണ്ടാകുമോ എന്ന് സംശയമാണ്.
ഇപ്പോഴിതാ യുവാനായികമാരിൽ ശ്രദ്ധേയമായ ഐശ്വര്യ ലക്ഷ്മി മമ്മൂട്ടിയുടെ പേരൻപിലെ പ്രകടനത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാകുന്നു.
ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ ‘ഐശ്വര്യ ആരുടെയെങ്കിലും ആരാധികയായിട്ടുണ്ടോ’ എന്ന ലേഖകന്റെ ചോദ്യത്തിന് ഐശ്വര്യ പറഞ്ഞ മറുപടി ഇങ്ങനെ
“ഞാൻ പലരെയും ആരാധിച്ചിട്ടുണ്ട്. പക്ഷെ പേരന്പ് എന്ന സിനിമ കണ്ടദിവസം ഞാൻ ഉറങ്ങിയില്ല. ആ സിനിമയെക്കുറിച്ചറിയുന്ന ഓരോ കാര്യവും അത്ഭുതപ്പെടുത്തി. മമ്മൂട്ടി എന്ന നടൻ എന്റെ മുൻപിൽ അദ്ഭുതംപോലെ നിറഞ്ഞുനിൽക്കുകയാണ്. മറ്റൊരു സിനിമ കണ്ടിട്ടും ഞാൻ ഇതുപോലെ അത്ഭുതപ്പെട്ടിട്ടില്ല. എന്തൊരു നടനാണിത്… !
