മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ വരും എന്ന സൂചന നൽകി നിർമ്മാതാവ് ജോബി ജോർജ്ജ്
മധുരരാജ മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ഈ സമയത്ത് മമ്മൂട്ടി ആരാധകർക്ക് ആവശമായി ഇതാ മറ്റൊരു സന്തോഷവാർത്ത…!
ഏറെ നാളുകളായി കേൾക്കുന്ന മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ യാഥാർഥ്യമാകാൻ പോകുന്നു എന്ന സൂചന നൽകി നിർമ്മാതാവ് ജോബി ജോർജിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ഈസ്റ്റർ ദിന സന്ദേശത്തിലാണ് ജോബി ജോർജ് പുതിയ പ്രോജക്ടുകളുടെ സൂചന നൽകിയത്. പത്തോളം സിനിമകളാണ് ഗുഡ് വിൽ അടുത്ത അഞ്ചുവര്ഷത്തേക്ക് പ്ലാൻ ചെയ്യുന്നത് എന്ന് ജോബി പറയുന്നു. അതിൽ ഒന്ന് കുഞ്ഞാലിമരക്കാർ ആണെന്നും സൂചിപ്പിക്കുന്നു. എന്നാൽ അതിന്റെ വിശദാംശങ്ങൾ തൽക്കാലം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല എന്നും താമസിയാതെ അതുണ്ടാകുമെന്നും ജോബി സൂചിപ്പിക്കുന്നു.
അജയ് വാസുദേവ് -മമ്മൂട്ടി പടമാണ് ഗുഡ് വിലിന്റെ അടുത്ത ചിത്രം. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. പ്രമോദ് പപ്പൻ -ഡെന്നീസ് ജോസഫ് ചിത്രവും ഗുഡ് വിൽ പ്രൊജക്ടിൽ ഉണ്ട്.
കഴിഞ്ഞ ദിവസം ഷാജി നടേശനും ജോബി ജോർജ്ജും മാമാങ്കത്തിന്റെ സെറ്റിൽ എത്തി മമ്മൂട്ടിയുമായി കണ്ടിരുന്നു. ആ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കുഞ്ഞാലിമരക്കാർ വരുന്നു എന്ന രീതിയിൽ ആരാധകരും പങ്കുവച്ചിരുന്നു. ആഗസ്റ്റ് സിനിമാസും ഗുഡ് വിലും ചേർന്നാണ് കുഞ്ഞാലിമരക്കാർ നിർമ്മിക്കുന്നത് എന്നുള്ള ചില റിപ്പോർട്ടുകളും ഉണ്ട്.
ജോബി ജോർജ്ജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :
ലോകമാകെയുള്ള മലയാളികൾക്കും ,എന്റെ സ്നേഹിതർക്കും , കുടുംബക്കാർക്കും …
പുതിയ മനസും പുതിയ ഹൃദയവും പുതിയ മനോഭാവവും ഉള്ള പുതിയ ജീവിതം നയിക്കാൻ ഉത്ഥിതനായ ഈശോ അനുഗ്രഹിക്കട്ടെ. ഉയിർപ്പ് തിരുനാളിന്റെ സന്തോഷവും സമാധാനവും സ്നേഹപൂർവം ആശംസിക്കുന്നു. ഗുഡ്‌വിൽ നിർമിക്കാൻ പോകുന്ന മൂന്ന് സിനിമകളുടെ കാര്യം പറയാമെന്നാണ് ഞാൻ പറഞ്ഞിരുന്നത് എന്നാൽ അടുത്ത 5 കൊല്ലത്തേക്ക് നമ്മൾ പ്ലാൻ ചെയ്തിരിക്കുന്നത് 10 സിനിമയാണ് .സിനിമ സംഭവിക്കുന്നതാണ് എത്ര കോടി കൈയ്യിൽ ഉണ്ടേലും ഇല്ലേലും നടക്കാനുള്ളത് നടക്കും .ഇ 10 സിനിമയും ഒന്നിനൊന്നു മെച്ചമാണ് മലയാളത്തിലെ അനുഗ്രഹീതനായ ഒട്ടുമിക്ക താരങ്ങളും ഗൂഡിവിലിന്റെ സിനിമയിൽ പങ്കുചേരുന്നുമുണ്ട് ,ബഡ്ജറ്റ് പറയാനോ അതിൽ ഊറ്റം കൊള്ളാനോ ഞാനില്ല മറിച്ചു ഇ പത്തു സിനിമയും ഒന്നൊന്നിനോട് മെച്ചമായിരിക്കും അപ്പോൾ അതിലാദ്യം ഏതു ? ഒന്ന് മമ്മുക്ക ,അജയ് വാസുദേവ് , ഗുഡ്‌വിൽ ,ഒരു വലിയ ക്യാൻവാസിൽ ഫാമിലി മാസ്സ് മൂവി ,ആഗസ്റ് ആദ്യവാരം തുടങ്ങും 2 ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫ് ,പ്രമോദ് പപ്പൻ ഡബിൾ ആക്ഷൻ 3 കുഞ്ഞാലി മരക്കാർ yes the real kunjalimarakkar ഇതിന്റെ പൂർണ്ണമായ ആര്ടിസിസ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താൻ സമയം വേണം കാരണം ഇന്ത്യയിലെയും വിദേശത്തെയും ടെക്നിഷ്യൻസ് ആര്ടിസ്റ് തുടങ്ങിയവരൊക്കെയായി സംസാരങ്ങൾ നടക്കുന്നു ദയവായി കാത്തിരിക്കുക.
