Connect with us

Hi, what are you looking for?

Latest News

തമിഴിൽ ‘കുബേരനാ’യി മമ്മൂട്ടി ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് രാജ് കിരൺ.

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് മലയാളത്തിലും  തമിഴിലുമായി ഒരുക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഈ വരുന്ന ക്രിസ്മസിന് തിയേറ്ററുകളിൽ എത്തുന്ന ഷൈലോക്കിൽ മമ്മൂട്ടിക്കൊപ്പം ഏറെ പ്രാധാന്യമായുള്ള ഒരു വേഷത്തിൽ പ്രശസ്ത തമിഴ് നടൻ രാജ് കിരണും അഭിനയിക്കുന്നു. രാജ് കിരണിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ഷൈലോക്ക്.
എന്നാൽ തമിഴിൽ ഈ ചിത്രം എത്തുന്നത് ‘കുബേരൻ’ എന്ന പേരിലാണ്. മമ്മൂട്ടി ഒരു കഴുത്തറുപ്പൻ പലിശക്കാരനായി എത്തുന്ന ഈ ചിത്രത്തിൽ പണക്കാരൻ എന്നർത്ഥം വരുന്ന കുബേരൻ എന്ന പേരാണ് തമിഴ് പതിപ്പിന് ഇട്ടിരിക്കുന്നത്. പൊതുവെ ഇംഗ്ലീഷ് പേരുകളോട് തമിഴർക്ക് താല്പര്യം കുറവാണ്. അതുകൊണ്ടുതന്നെ ഈ സിനിമയ്ക്ക് യോജിക്കുന്ന ഒരു തമിഴ് ടൈറ്റിൽ ആണ് അണിയറക്കാർ കണ്ടെത്തിയത്.

തമിഴിൽ നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിക്കുകയും അവയിൽ ഭൂരിഭാഗവും വിജയമാക്കുകയും ചെയ്ത മമ്മൂട്ടിയുടെ പുതിയ ചിത്രവും തമിഴ് പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഈ വർഷം ആദ്യം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരന്പ് മികച്ച പ്രതികരണം നേടുകയും ബോക്സോഫീസ് ഹിറ്റായി മാറുകയും ചെയ്തിരുന്നു. മലയാളത്തിൽ നിന്നും ഡബ്ബ് ചെയ്ത് എത്തിയ മാസ്റ്റർ പീസ്,  മധുരരാജാ എന്നീ ചിത്രങ്ങളും വൻ കളക്ഷൻ നേടുകയുണ്ടായി.

ഷൈലോക്കിന്റെ പൂജാവേളയിൽ

കുബേരനിൽ മമ്മൂട്ടിയും രാജകിരണും ഒന്നിച്ചു നിൽക്കുന്ന ഒരു പോസ്റ്റർ തന്റെ ഫേസ് ബുക്ക്‌ പേജിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് രാജ് കിരൺ.
ഗുഡ്‌വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കുബേരൻ (ഷൈലോക്ക്) ക്രിസ്മസ് ചിത്രമായി ഡിസംബർ 20-ന് തിയേറ്ററുകളിൽ എത്തും.
നവാഗതരായ അനീഷ് ഹമീദ്,  ബിപിൻ മോഹൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മീനയാണ് ചിത്രത്തിലെ നായിക.
ആക്‌ഷന് പ്രാധാന്യം നൽകുന്ന ഒരു പക്കാ ഫാമിലി മാസ് എന്റെർറ്റൈനെർ ആകും ചിത്രമെന്നാണ് പ്രതീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A