ഗാനഗന്ധർവ്വൻ ജൂൺ ഒന്നിന് എറണാകുളത്ത് ആരംഭിക്കും.
ഹാദിക് റഹ്‌മാൻ
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ ജൂൺ ഒന്നിനു എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. കോമഡിക്കും സംഗീതത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ഫാമിലി എന്റർടെയിനറിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. ഈ വർഷത്തെ മമ്മൂട്ടിയുടെ ഓണചിത്രമായാണ് ഗാനഗന്ധർവൻ പ്ലാൻ ചെയ്യുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
കൊച്ചിയിൽ മാമാങ്കത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്.
ഇതേ സമയം മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഉണ്ട ഈവരുന്ന ഈദിനു തിയേറ്ററുകളിൽ എത്തും.