സെപ്റ്റംബർ 7, മമ്മൂക്കയുടെ ജന്മദിനം. ലോകമെമ്പാടുമുള്ള മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവർ ആഘോഷപൂർവ്വം കൊണ്ടാടുന്ന ദിനം. പക്ഷെ ഇത്തവണ നമ്മുടെ നാടിനെപ്പിടിച്ചുലച്ച മഹാപ്രാളത്തിന്റെ നിഴലിൽ എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചു മമ്മൂട്ടി ഫാൻസ് ഫാൻസ് പ്രവർത്തകർ ജന്മദിനം കാരുണ്യപ്രവർത്തനങ്ങളിൽ മാത്രം ഒതുക്കി നിറുത്തി പ്രളയബാധിതർക്കൊപ്പം അവരുടെ സങ്കടത്തിൽ പങ്ക് ചേരുന്നു.
മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു മമ്മൂട്ടി ഫാൻസ് യു എ ഇ ഘടകം എല്ലാ വർഷവും മുടങ്ങാതെ നടത്താറുള്ള കാരുണ്യപ്രവർത്തനമായ രക്തദാന ക്യാമ്പയിൻ സെപ്റ്റംബർ 6-ന് സംഘടിപ്പിച്ചു. യു എ ഇ ആരോഗ്യ മന്ത്രാലയം, ഷാർജ ബ്ലഡ് ബാങ്ക്, ലുലു ഹൈപ്പർ മാർക്കറ്റ് അൽ ഖുസൈസ്, കൈരളി ടി വി, ഫ്ലവേർസ് FM, മമ്മൂട്ടി ടൈംസ്, ഗൾഫ് കേരള മാഗസിൻ എന്നിവരുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചത്. രക്തം ദാനം ചെയ്യാൻ വിവിധ രാജ്യക്കാരുടെ അത്ഭുതകരമായ തിരക്കാണ് കാണാൻ സാധിച്ചത്. രക്തദാനം ചെയ്യാനുള്ളവരുടെ തിരക്ക് കാരണം വൈകുന്നേരം നാല് മണിക്ക് തുടങ്ങിയ ക്യാമ്പയ്ൻ രാത്രി പതിനൊന്ന് മണി വരെ നീണ്ടുപോയി. ഏകദേശം നൂറ്റി പതിനഞ്ചോളം ആൾകാർ രക്തം ദാനം ചെയ്തതായാണ് ഷാർജ ബ്ലഡ് ബാങ്ക് അറിയിച്ചത്.
മമ്മൂട്ടി ഫാൻസ് യു എ ഇ പ്രസിഡന്റ് ഷനോജ് കൈമലശേരി നേതൃത്വം നൽകിയ ചടങ്ങിൽ സെക്രെട്ടറി അഹ്മദ് ഷമീം, ട്രെഷറർ അമീൻ ഇക്ബാൽ, ഫാൻസ് ഇന്റർനാഷണൽ സെക്രെട്ടറി സഫീദ് കുമ്മനം തുടങ്ങിവരെ കൂടാതെ നിരവധി മമ്മൂട്ടി ഫാൻസ് പ്രവർത്തകരും പങ്കെടുത്തു രക്തദാന ക്യാമ്പയ്ൻ ഒരു വൻ വിജയമാക്കി മാറ്റി. ചടങ്ങിന് ശേഷം മമ്മൂട്ടി ഫാൻസ് യു എ ഇ പ്രധിനിധി ദിൽജിത് സുരേഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
