വീട്ടുകാർ കല്യാണ തിയതി നിശ്ചയിച്ചത് നവംബർ 21-ന്. ആ ഡേറ്റ് പറ്റില്ല, അന്ന് മമ്മുക്കയുടെ മാമാങ്കം റിലീസ് ആണെന്ന് പറഞ്ഞു കല്യാണ തിയതി മാറ്റി വരൻ!
ആരാധനയുടെ മറ്റൊരു മുഖമായി സുരേഷ് !!
ജാതകം നോക്കി മുഹൂർത്തം കുറിച്ച് കല്യാണ തിയതിയും നിശ്ചയിച്ചു. എന്നാൽ വീട്ടുകാർ നിശ്ചയിച്ച തിയതിയായ നവംബർ 21-നു കല്യാണം നടത്താൻ തനിക്ക് സമ്മതമല്ല എന്ന് വരൻ. .. കാരണം എന്തെന്ന് തിരക്കിയ വീട്ടുകാരോട് വരൻ പറഞ്ഞ മറുപടി കേട്ട് ഇരുവീട്ടുകാരും അന്താളിച്ചു നിന്നുപോയി.
“നവംബർ 21-നു ഞങ്ങളുടെ മമ്മുക്കയുടെ മാമാങ്കം സിനിമ റിലീസ് ആണ്. എനിയ്ക്ക് ആദ്യഷോ തന്നെ കാണണം. അതുകൊണ്ട് എന്ത് കാരണവശാലും അന്ന് കല്യാണം നടത്താൻ പറ്റില്ല”.
ഒടുവിൽ വരന്റെ നിർബന്ധത്തിനു വഴങ്ങി ഒരു മാസം മുൻപേയുള്ള മുഹൂർത്തം നോക്കി ഒക്ടോബർ 30-നു കല്യാണവും നടന്നു. മെയ് മോൻ സുരേഷ് എന്ന മമ്മൂട്ടി ആരാധകനാണ് മമ്മൂട്ടിയുടെ മാമാങ്കം സിനിമയ്ക്കുവണ്ടി സ്വന്തം കല്യാണം പോലും നേരത്തെ ആക്കിയത്.
തങ്ങളുടെ ഇഷ്ട താരങ്ങളോടുള്ള കടുത്ത ആരാധന മൂത്ത ആരാധകരുടെ പല കഥകളും നാം കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കിലും സ്വന്തം വിവാഹത്തേക്കാൾ മമ്മൂട്ടി സിനിമയ്ക്ക് പ്രാധാന്യം കൊടുത്ത ഈ ആരാധകന്റെ കല്യാണക്കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം ഈ വരുന്ന നവംബർ 21 നാണ് റിലീസ് . അമ്പതു കോടിയിൽ പരം രൂപ മുതൽ മുടക്കിൽ ഒരുക്കിയ ഈ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാമാങ്കം മാറും എന്നാണ് ആരാധകരുടെ പ്രതീക്ഷ. റിലീസ് ഡേ വലിയ ആഘോഷങ്ങളോടെ തന്നെ മെഗാ സ്റ്റാർ ചിത്രത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ മമ്മൂട്ടി ആരാധകർ തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ മാമാങ്കം റിലീസ് ഡേ ആഘോഷമാക്കാൻ തന്റെ കല്യാണത്തിന്റെ തീയതി വരെ നേരത്തെ ആക്കി ഒരു ആരാധകൻ ! ഈ മമ്മൂട്ടി ആരാധകനെ പ്രശംസ കൊണ്ടു മൂടുകയാണ് മറ്റു മമ്മൂട്ടി ആരാധകർ. ഇന്ന് (ഒക്ടോബർ 30) 11:30ന്റെ ശുഭ മുഹൂർത്തത്തിൽ വിവാഹിതനായ മെയ് മോൻ സുരേഷിന്റെ കല്യാണ ഫോട്ടോയാണ് ഇന്നത്തെ സോഷ്യൽ മീഡിയയിൽ വൈറൽ.
എം പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം. ഉണ്ണി മുകുന്ദൻ , മാസ്റ്റർ അച്യുതൻ, അനു സിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, കനിഹ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ അവലംബിത തിരക്കഥ രചിച്ചത് ശങ്കർ രാമകൃഷ്ണൻ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
#mammoottytimesmagazine
