ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ വൺ സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്യും.
വിഷു റിലീസായി ഏപ്രിൽ രണ്ടിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയയാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി ആർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വർഷങ്ങൾക്കു ശേഷം ഒരു മമ്മൂട്ടി ചിത്രസം വിതരണം ചെയ്തുകൊണ്ട് സെൻട്രൽ പിക്ചേഴ്സ് എത്തുന്നു എന്ന പ്രത്യേകതയും ‘വണ്ണി’നുണ്ട്.
ഇതുകൂടാതെ സത്യൻ അന്തിക്കാടിന്റെ പുതിയ മമ്മൂട്ടി ചിത്രം നിർമ്മിക്കുന്നതും സെൻട്രൽ പിക്ചേഴ്സ് ആണ്.
ഈ വർഷം സെൻട്രൽ പിക്സ്ച്ചേഴ്സ് വിതരണം ചെയ്ത അഞ്ചാം പാതിരാ, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ ഗംഭീര വിജയമാണ് നേടിയത്.
വിഷു വെക്കേഷൻ ചിത്രമായി എത്തുന്ന വൺ ഒട്ടേറെ പുതുമകൾ ഉള്ള ഒരു പൊളിറ്റിക്കൽ ഫാമിലി ത്രില്ലറാണ്.