ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചെത്തുന്ന ‘യാത്ര’ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി ഉടൻ പുറത്തു വിടും. യാത്രയുടെ മലയാളം പതിപ്പിൽ മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. തന്റെ അതുല്യമായ ശബ്ദ മികവുകൊണ്ട് കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾ പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിപ്പിച്ചിട്ടുള്ള മമ്മൂട്ടി കഥാപാത്രങങൾ നിരവധിയാണ്. അതുകൊണ്ട് തന്നെ യാത്രയ്ക്ക് വേണ്ടി മമ്മൂട്ടി തന്നെ മലയാളത്തിൽ ഡബ്ബ് ചെയ്യുന്നു എന്നത് പ്രേക്ഷക പ്രതീക്ഷകൾ കൂട്ടുന്നു.തെലുങ്കില്‍ ചിത്രീകരിച്ച സിനിമ തമിഴിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്..’ആനന്ദോ ബ്രഹ്മ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര. തെലുങ്കില്‍ ഒട്ടേറെ ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് യാത്രയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്