Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടി – അജയ് വാസുദേവ് ചിത്രം : പൂജയും ടൈറ്റിൽ ലോഞ്ചും നാളെ

രാജാധിരാജ,  മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്കുശേഷം തുടർച്ചയായി മമ്മൂട്ടി അഭിനയിക്കുന്ന മൂന്നാമത്തെ അജയ് വാസുദേവ് ചിത്രം. 

2018-ലെ ബ്ലോക്ക് ബസ്റ്റർ അബ്രഹാമിന്റെ സന്തതികൾക്കു ശേഷം മമ്മൂട്ടിയും ഗുഡ് വിലും വീണ്ടും

രാജാധിരാജ,  മാസ്റ്റർ പീസ് എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും നാളെ ( ജൂലൈ 16 ചൊവ്വാഴ്ച) രാവിലെ എറണാകുളം ഐ എം ഏ ഹാളിൽ നടക്കും.
അബ്രഹാമിന്റെ സന്തതികൾ എന്ന ബ്ലോക്ക് ബസ്റ്ററിനു ശേഷം ഗുഡ് വിലിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്ന് എഴുതുന്നു.

ഗാനഗന്ധർവൻ പൂർത്തിയാക്കി ഇരുപത് ദിവസത്തെ വിദേശ സന്ദർശനത്തിന് പുറപ്പെടുന്ന മമ്മൂട്ടി തിരിച്ചെത്തിയ ശേഷം അജയ് ചിത്രത്തിൽ ജോയിൻ ചെയ്യും.

ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ക്രിസ്മസിന് ഗുഡ് വിൽ തിയേറ്ററുകളിൽ എത്തിക്കും.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...