
മമ്മൂട്ടി ഇനി കേരള മുഖ്യമന്ത്രി... ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി കേരള സംസ്ഥാനത്തിന്റെ ഒന്നാമനായി വേഷമിടുന്നത്.
ഷൈലോക്കിലെ കഴുത്തറുപ്പൻ പലിശക്കാരനിൽ നിന്നും ആദരധീരനായ ഒരു ഭരണാധികാരിയിലേക്കുള്ള പരകായപ്രവേശം.
ഇന്നു രാവിലെ 9:30നു കൊച്ചിയിലെ ത്രീ ഡോട്ട്സ് സ്റുഡിയോവിലായിരുന്നു ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും.
ഗാനഗന്ധർവന്റെ വിജയത്തിനു ശേഷം ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന വൺ 2019 മാർച്ച് അവസാനം തിയേറ്ററുകളിൽ എത്തും.