Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടി ഇനി കേരള മുഖ്യമന്ത്രി

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ ആദ്യമായി മമ്മൂട്ടി
ചിത്രീകരണം ഒക്ടോബർ പകുതിയോടെ ആരംഭിക്കും.
തിരുവനന്തപുരവും എറണാകുളവും ലൊക്കേഷൻ.

ക്കൾ ആട്ചി എന്ന ചിത്രത്തിലൂടെ തമിഴ് നാട് മുഖ്യമന്ത്രിയെയും യാത്ര എന്ന ചിത്രത്തിൽ ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് ആർ ആയും വേഷമിട്ട മമ്മൂട്ടി ഇനി കേരള മുഖ്യമന്ത്രിയായി എത്തുന്നു. ബോബി സഞ്ജയ് യുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നത്.
ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം ഗാനഗന്ധർവനു ശേഷം ഇച്ചായീസ് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ഷൈലോക്കിന്റെ ചിത്രീകരണം പൂർത്തിയായ ശേഷം മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യും.
തിരുവനന്തപുരവും എറണാകുളവുമാണ് പ്രധാന ലൊക്കേഷൻ. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് വൺ തിയേറ്ററുകളിൽ എത്തിക്കുന്നത്.
ഇതേസമയം മമ്മൂട്ടിയുടെ ഗാനഗന്ധർവൻ സെപ്തംബർ 27 നു തിയേറ്ററുകളിൽ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A