Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടി കഥാപത്രങ്ങളുടെ ടിക് ടോക് മത്സരവുമായി മാമാങ്ക രാവ് 

കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ആരാധകരുടെ ആവേശമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ആരാധകരുടെ ഡിജിറ്റൽ പ്രൊമോഷൻ ഗ്രൂപ്പായ 369 മീഡിയയും ആലപ്പുഴയിലെ ഹിബാസ് വെഡ്‌ഡിങ് കളക്ഷൻസ് സെന്ററുമായി ചേർന്ന് ” മാമാങ്ക രാവ് :ആഘോഷ രാവ് “എന്നൊരു ടിക് ടോക് മത്സരമാണ് ഇവരുടെ പുതിയ ഒരു പരിപാടി. മമ്മൂട്ടി അഭിനയിച്ച കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമിൽ തന്നെ ടിക് ടോക് വീഡിയോ എടുത്തുള്ള മത്സരമാണ് അത്. എടുത്ത വീഡിയോ   +919946300800  എന്ന നമ്പറിൽ വാട്സ്ആപ് ആയി അയക്കുകയോ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബെർട്ടിന്റെ ഫെയിസ് ബുക്ക് പേജിൽ മെസ്സേജ് ആയി  അയച്ചു കൊടുക്കയോ ചെയ്യണം. ഇവയിൽ നിന്നും സംഘാടകർ തിരഞ്ഞെടുക്കുന്ന വീഡിയോകൾ  അതേ ഫെയിസ് ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും. അവയിൽ ഏറ്റവും റീച്ചു കിട്ടുന്ന വീഡിയോക്ക് ആണ് സമ്മാനം. ഗോൾഡ്, സിൽവർ, ബ്രൗൺസ് വൗച്ചറുകളാണ് ഹിബാസ് വെഡ്‌ഡിങ് കളക്ഷൻസ് സമ്മാനമായി കൊടുക്കുക.  

ഈ മാസം 30 വരെ എൻട്രികൾ അയക്കാവുന്നതാണ്. മാമാങ്കം റിലീസ് ദിവസത്തിന് തലേന്ന് വൈകുന്നേരം ഫലം പ്രഖ്യാപിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles