അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഉണ്ട ഒക്ടോബർ പകുതിയോടെ ആരംഭിക്കും. കാസർഗോഡ് ഛത്തീസ്ഗഡ് എന്നിവടങ്ങളിൽ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. മമ്മൂട്ടി പോലീസ് ഓഫീസർ ആയാണ് ചിത്രത്തിൽ എത്തുന്നത്. മൂവി മില്‍ന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോസിന് വേണ്ടി കൃഷ്ണന് സേതുകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം പൂർണമായും ആക്ഷൻ കോമഡി കാറ്റഗറിയിൽ പെട്ട ഒന്നായിരിക്കും എന്ന് ചിത്രത്തിന്റെ നിർമാതാവ് അറിയിച്ചു. മമ്മൂട്ടി ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വേഷമാണ് ഉണ്ടയിൽ കൈകാര്യം ചെയ്യുന്നത്.
#Unda 😊 pic.twitter.com/vrHJ5oL8L7
— Anto Joseph (@IamAntoJoseph) September 21, 2018
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷദാണ്. ജിഗര്‍തണ്ട, സൂര്യ 37 എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ഗാവെമികാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദംഗല്‍, ബാജിറാവു മസ്താനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശാം കൗശലാണ് ആക്ഷന്‍ ഡയറക്ടര്‍ ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയാണ്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്ജുന് അശോകന്, അലന്‍സിയര്‍, ദിലീഷ് പോത്തന് , ലുക്ക്മാന്‍, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Mammootty/photos/a.10152286205072774/10156717371032774/?type=3&theater
