കേരളത്തിൽ ഒരു സിനിമാ താരത്തിന്റെ പേരിൽ ആരംഭിച്ച ആദ്യ ചലച്ചിത്ര പ്രസിദ്ധീകരണമാണ് മമ്മൂട്ടി ടൈംസ്. ചുരുങ്ങിയ കാലം കൊണ്ട് മുൻനിര ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ ഇടയിൽ സ്ഥാനം നേടാൻ മമ്മൂട്ടി ടൈംസിന് സാധിച്ചു.ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോഴും മികച്ച സ്വീകരണമാണ് മമ്മൂട്ടി ടൈംസിന് ലഭിക്കുന്നത്. ഓൺലൈൻ രംഗത്തും ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ മമ്മൂട്ടി ടൈംസുമായി മമ്മൂക്ക ആരാധകർക്ക് സഹകരിക്കാൻ അവസരം ലഭിക്കുകയാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള മമ്മൂട്ടി ആരാധകരെ ഉൾപ്പെടുത്തി മമ്മൂട്ടി ടൈംസ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നു. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മമ്മൂട്ടി ടൈം സുമായി ചേർന്ന് പ്രവർത്തിക്കുവാനുള്ള അവസരം ലഭിക്കും. താൽപ്പര്യം ഉള്ള മമ്മൂക്ക ആരാധകർ തങ്ങളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും മമ്മൂട്ടി ടൈംസിന്റെ ഔദ്യോഗിക നമ്പറിലേക്കോ ഫേസ്ബുക്ക് പേജിലേക്കോ അയക്കുക
വാട്സ്ആപ്പ് നമ്പർ – 9895189249
ഫേസ്ബുക്ക് പേജ് – https://www.facebook.com/mammoottytimesmagazine