എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തടിച്ചുകൂടിയ പതിനായിരങ്ങളെയും മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് ലൈവിലൂടെ ലക്ഷങ്ങളെയും സാക്ഷിയാക്കി മമ്മൂട്ടി ടൈംസിന്റെ ആദ്യ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം പ്രശസ്ത നിർമ്മാതാവ് ജോബി ജോർജ്ജും മൊബൈൽ കിങ് എം ഡി ഫയാസും ചേർന്ന് നിർവഹിച്ചു.

മധുരരാജെയുടെ പ്രീ ലോഞ്ച് ഫങ്ഷനിൽ വച്ചാണ് മമ്മൂട്ടി ടൈംസിന്റെ മധുരരാജാ സ്പെഷ്യൽ ഡിജിറ്റൽ മാഗസിൻ പ്രകാശനം നടന്നത്.
എൺപതോളം പേജുകൾ ഉള്ള ഡിജിറ്റൽ മാഗസിനിൽ മധുരരാജെയുടെ വിശേഷങ്ങളും വൈശാഖ്, നെൽസൺ ഐപ്, ഉദയകൃഷ്ണ, ഗോപീ സുന്ദർ തുടങ്ങിയവരുടെ അഭിമുഖങ്ങളും മറ്റു സിനിമാ വാർത്തകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടി ടൈംസ് ഓൺലൈൻ പോർട്ടൽ ആയ www.mammoottytimes.in ലൂടെ മാഗസിൻ വായിക്കാം, തികച്ചും സൗജന്യമായി.